Kerala

അതിരാവിലെ ആരാധനാലയങ്ങളില്‍; പ്രാര്‍ഥനയോടെ സ്ഥാനാര്‍ഥികളും നേതാക്കളും

In the early morning shrines; Candidates and leaders with prayers

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ അതിരാവിലെ തന്നെ ആരാധനാലയങ്ങളിലെത്തി സ്ഥാനാര്‍ഥികളും നേതാക്കളും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാവിലെ തന്നെ പുതുപ്പള്ളി പള്ളിയിലെത്തി. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഉള്‍പ്പെടെ മാധ്യമങ്ങളോട് ഉമ്മന്‍ താണ്ടി പ്രതികരിച്ചില്ല.

പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണി പാലാ കത്തീഡ്രലില്‍ എത്തി. പിതാവ് കെ എം മാണിയുടെ പതിവ് തെറ്റിക്കാതെയാണ് മകനും എത്തിയത്. ഇപ്രാവശ്യം പക്ഷം മാറി മത്സരിക്കുന്ന പ്രത്യേകത ജോസ് കെ മാണിയുടെയും കേരള കോണ്‍ഗ്രസ് എമ്മിന്റെയും കൂടെയുണ്ട്. ‘വലിയ പ്രതീക്ഷ, ജയിക്കുമെന്ന് 100 ശതമാനം ഉറപ്പ്’, ജോസ് കെ മാണിയുടെ വാക്കുകള്‍. പിതാവിന്റെ കല്ലറയില്‍ ജോസ് കെ മാണി പ്രാര്‍ഥന നടത്തി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ തന്നെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് എത്തിയത്. വോട്ടെണ്ണലിനെ കുറിച്ച് ഒന്നും പ്രതികരിക്കാതെ കാറില്‍ കയറിയാണ് ചെന്നിത്തല പോയത്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button