Qatar

ഖത്തറില്‍ 35നു മുകളിലുള്ള എല്ലാവര്‍ക്കും ഇനി വാക്‌സിന്‍

In Qatar, everyone over the age of 35 is now vaccinated

ദോഹ: ഖത്തറില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ ലഭിക്കാനുള്ള യോഗ്യതാ പ്രായം 35 ആയി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദേശീയ കൊവിഡ് വാക്സിനേഷന്‍ പദ്ധതി ഘട്ടംഘട്ടമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ഇതോടെ 35 വയസ്സ് തികഞ്ഞ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇനി ഖത്തറില്‍ സൗജന്യ വാക്‌സിന്‍ ലഭിക്കും. നേരത്തേ വാക്‌സിന്‍ ലഭിക്കാനുള്ള കുറഞ്ഞ പ്രായം 50 ആയിരുന്നു. നിലവില്‍ 12 ലക്ഷത്തിലേറെ പേര്‍ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റ് കണക്ക്. ഇവരിലേറെയും വൈറസ് ബാധ സങ്കീര്‍ണ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യത ഏറെയുള്ളവരാണെന്നും മന്ത്രാലയം വ്യക്തമാക്കി.

​കഴിഞ്ഞ ആഴ്ച നല്‍കിയത് 1.6 ലക്ഷം ഡോസുകള്‍

-1-6-

വാക്സിന്‍ ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 35 ആക്കിയതോടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും കൊവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുമെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. മാര്‍ച്ചില്‍ വാക്സിനേഷന്‍ തുടങ്ങിയതു മുതല്‍ ആഴ്ച്ച തോറും നല്‍കുന്ന ഡോസുകളുടെ എണ്ണം ഇരട്ടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മാത്രം 160,000 വാക്സിന്‍ ഡോസുകളാണ് നല്‍കിയത്. കൊവിഡ് വാക്സിനേഷന് മാത്രമായി 35 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

​വാക്‌സിന്‍ വിതരണത്തില്‍ ഒന്‍പതാം സ്ഥാനം

ഇതിനകം ഖത്തറിലെ മുതിര്‍ന്ന മൂന്ന് ആളുകളില്‍ ഒരാള്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചവരായി മാറിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. വലിയ നേട്ടമാണ് ഇതിലൂടെ രാജ്യത്തിന് കൈവരിക്കാനായത്. ജനസംഖ്യ ചുരുങ്ങിയത് 10 ലക്ഷമെങ്കിലുമുള്ള രാജ്യങ്ങളില്‍ 100 ആളുകളില്‍ എത്ര പേര്‍ക്ക് വാക്‌സിന്‍ നല്‍കി എന്നതിന്റെ അടിസ്ഥാനത്തില്‍ ആഗോള തലത്തില്‍ ഒന്‍പതാം സ്ഥാനമാണ് ഖത്തറിനുള്ളത്. കൊവിഡ് വാക്‌സിനേഷന്‍ കാംപയിന് ജനങ്ങളില്‍ നിന്ന് ലഭിച്ച ആശാവഹമായ പ്രതികരണമാണ് ഇതിന് കാരണമമായതെന്നും ഇതിന് ജനങ്ങളോട് നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു.

​60 കഴിഞ്ഞ 82% പേരും വാക്‌സിനെടുത്തു

60-82-

വൈറസ് ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുന്ന 60നു മുകളില്‍ പ്രായമുള്ളവര്‍ക്കിടയില്‍ ഉള്‍പ്പെടെ വാക്‌സിനേഷന്‍ ക്യാംപയിൻ നല്ല രീതിയില്‍ നടത്തുന്നതില്‍ ഖത്തറിനുണ്ടായ വിജയമാണ് പ്രായപരിധി കൂടുതല്‍ കുറയ്ക്കാന്‍ ഖത്തറിനെ പ്രാപ്തമാക്കിയത്. 60നു മുകളില്‍ പ്രായമുള്ളവരില്‍ 82.6 ശതമാനം പേരും 50നു മുകളില്‍ പ്രായമുള്ളവരില്‍ 73 ശതമാനം പേരും ഇതിനകം ഒരു ഡോസ് വാക്‌സിനെങ്കിലും ഇതിനകം എടുത്തുകഴിഞ്ഞു. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കൊവിഡിനെ പ്രതിരോധിക്കാനുള്ള ശേഷി ഇതോടെ കൈവന്നിരിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

​നടപടിക്രമങ്ങള്‍ പഴയതു പോലെ

വാക്‌സിന്‍ യോഗ്യതാ പ്രായം 35 ആക്കി കുറച്ചെങ്കിലും വാക്‌സിന്‍ വിതരണത്തിന്റെ നടപടിക്രമങ്ങളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. നേരത്തേ മന്ത്രാലയം വെബ്‌സൈറ്റില്‍ വാക്‌സിനു വേണ്ടി രജിസ്റ്റര്‍ ചെയ്ത 35നു മുകളില്‍ പ്രായമുള്ളവര്‍ക്കും ഇനി മന്ത്രാലയത്തില്‍ വാക്‌സിനേഷന്‍ സന്ദേശം മൊബൈലില്‍ ലഭിച്ചു തുടങ്ങും. വാക്‌സിന്‍ എടുക്കേണ്ട സ്ഥലവും ദിവസവും സമയവും മൊബൈല്‍ എസ്എംഎസ്സായി ലഭിക്കുന്ന ഈ സന്ദേശത്തിലുണ്ടാകും. റമദാനില്‍ വാക്‌സിനെടുക്കുന്നത് കൊണ്ട് നോമ്പ് മുറിയില്ലെന്നും നോമ്പുകാര്‍ പരമാവധി ഇഫ്ത്താറിനോട് അടുപ്പിച്ച് വാക്‌സിന്‍ സ്വീകരിക്കുന്നതാണ് നല്ലതെന്നും ഡോ. അല്‍ ഖാല്‍ അറിയിച്ചു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ മന്ത്രാലയത്തിന്റെ https://app-covid19.moph.gov.qa/en/instructions.html എന്ന വെബ്‌സൈറ്റ് വഴി എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button