ഇന്ത്യയിൽ 24 മണിക്കൂറിനിടെ 78,357 പുതിയ രോഗികള്‍, 1045 മരണം
In India, 78,357 new patients and 1045 deaths in 24 hours
ന്യൂഡല്‍ഹി: ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തേഴര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,357 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപെട്ടതോടെ ആകെ രോഗബാധിതരുടെ എണ്ണം 37,69,524 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1045 പേര്‍ക്കാണ് കോവിഡ്മൂലം ജീവന്‍ നഷ്ടമായത്.
നിലവില്‍ രാജ്യത്ത് 8,01,282 കോവിഡ് 19 സജീവ കേസുകളാണുള്ളത്. ഇതില്‍ 29,019,09 പേര്‍ രോഗമുക്തി നേടിയെന്നും 66,333 പേര്‍ക്കാണ് ഇതുവരെ കോവിഡ്മൂലം രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. എട്ടുലക്ഷത്തില്‍ അധികം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതിനോടകം രോഗം സ്ഥിരീരിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശും തമിഴ്‌നാടുമാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തൊട്ടുപിന്നില്‍. ആന്ധ്രപ്രദേശില്‍ രോഗികളുടെ എണ്ണം നാലരലക്ഷത്തോട് അടുക്കുകയാണ്.