ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 77,266 കോവിഡ് കേസുകള്‍
In India, 77,266 Covid cases have been confirmed in the last 24 hours
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒറ്റ ദിവസം സ്ഥിരീകരിച്ചത് 77,266 കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 33.87ലക്ഷം കടന്നു. കഴിഞ്ഞ ദിവസവും ലോകത്ത് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,057 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 61,529 ആയി. 33,87,501 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,42,023 എണ്ണം സജീവ കേസുകളാണ്.
worldometer കണക്കു പ്രകാരം നിലവില്‍ ലോകത്തു തന്നെ ഒരു ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്-77,266. രണ്ടാം സ്ഥാനത്തുള്ള യുഎസ്സില്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 46,286 കേസുകളാണ്. യുഎസ്സില്‍ ഒറ്റദിവസത്തിനിടെ കോവിഡ് ബാധിതരായി മരിച്ചത് 1,143 പേരാണ്. 1057 പേര്‍ ഇന്ത്യയിലും 970 പേര്‍ ബ്രസീലിലും കോവിഡ് ബാധിതരായി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു.