Qatar

ഐഎംസിസി ഖത്തർ ഈദ് സംഗമം നടത്തി

IMCC Qatar hosts Eid gathering

ദോഹ: ഐഎംസിസി ജിസിസി കമ്മറ്റിയുടെ നേതൃത്വത്തിൽ ഈദ് സഹൃദ സംഗമം സംഘടിപ്പിച്ചു. ആറ് ഗൾഫ് രാജ്യങ്ങളിലെ ഐഎംസിസി ഭാരവാഹികൾ പങ്കെടുത്ത സംഗമം ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ടും സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാനുമായ പ്രൊഫ. എ.പി അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. മനുഷ്യരാശിയുടെ ഇന്നേവരെയുള്ള യാത്രയിൽ മഹാദുരന്തങ്ങളിൽ നിന്ന് മനുഷ്യൻ അതിജീവന പാഠം ഉൾകൊണ്ട ചരിത്രങ്ങൾ അദ്ദേഹം ഓർമ്മിപ്പിച്ചു. ‘ഫെയ്ൽ’ എന്നതിനെ ‘ഫസ്റ്റ് അറ്റംറ്റ് ഇൻ ലേർണിങ്’ എന്നും ‘എൻഡ്’ എന്നതിനെ ‘എഫർട്ട് നെവർ ഡൈസ്’ എന്നുമാണ് നാം വായിക്കേണ്ടതെന്ന് ഉണർത്തിയും ഈ പ്രതിസന്ധിയുടെ കാലവും കടന്നുപോകുമെന്ന ശുഭാപ്തി വിശ്വസം ശ്രോദ്ധാക്കളിൽ ഉറപ്പിച്ചുമാണ് ഐഎൻഎൽ പ്രസിഡണ്ട് ലഘു പ്രഭാഷണം അവസാനിപ്പിച്ചത്.

ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറിയും കെടിഡിസി ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും കോളമിസ്റ്റുമായ കാസ്സിം വി ഇരിക്കൂർ മുഖ്യ പ്രഭാഷണം നടത്തി. കോവിഡ് പ്രതിസന്ധിയുടെ നാളുകളില്‍ വിവിധ ഐഎംസിസി യൂണിറ്റുകള്‍ നടത്തിയ പലതരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളേയും നവസാങ്കേതിക സൗകര്യങ്ങളുപയോഗപ്പെടുത്തി ഐഎംസിസി സംഘടിപ്പിക്കുന്ന പരിപാടികളേയും അദ്ദേഹം പ്രശംസിച്ചു.

പ്രശസ്ത പാട്ടുകാരായ നവാസ് കാസർകോട്, ആബിദ് കണ്ണൂർ എന്നിവർക്ക് പുറമെ വിവിധ ഐഎംസിസി ഘടകങ്ങളിലെ കലാകാരന്മാരും ഗാനങ്ങൾ ആലപിച്ചു. ഐഎംസിസി ജിസിസി കമ്മറ്റി ചെയർമാൻ സത്താർ കുന്നിൽ അധ്യക്ഷനായി. ഐഎംസിസി ജിസിസി ജനറൽ കൺവീനർ ഖാൻ പാറയിൽ സ്വാഗതം പറഞ്ഞു. ജോയിൻ കൺവീനർ മൊയ്‌യീൻകുട്ടി പുളിക്കൽ അനുശോചന പ്രമേയവും ഹനീഫ് അറബി ജീവകാരുണ്യ പ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ടുള്ള അനുമോദന പ്രമേയവും അവതരിപ്പിച്ചു. ഷെരീഫ് താമരശ്ശേരി, റൈസൽ വടകര തുടങ്ങിയവർ കവിതകൾ ആലപിച്ചു. ഐഎൻഎൽ സംസ്ഥാന നേതാക്കളായ എൻകെ അബ്ദുൽ അസീസ്, എം.എ ലത്തീഫ്, നാസർ കോയ തങ്ങൾ, ജിസിസി ഐഎംസിസി ട്രഷറർ സയ്യിദ് ഷാഹുൽ ഹമീദ് മംഗലാപുരം, ഇവി അസീസ് പൊന്നാനി എന്നിവർ ആശംസകൾ നേർന്നു.

ലോക കേരള സഭാംഗവും സൗദി ഐഎംസിസി പ്രസിഡണ്ടുമായ എ.എം അബ്ദുല്ലക്കുട്ടി, മറ്റു ഗൾഫ് രാജ്യങ്ങളിലെ ഐഎംസിസി ഭാരവാഹികളായ എൻഎം അബ്ദുള്ള (യു.എ.ഇ), ജലീൽ ഹാജി വെളിയങ്കോട് (ബഹറൈൻ), ഹമീദ് മധുർ (കുവൈറ്റ്), ഹാരിസ് വടകര (ഒമാൻ), അക്‌സർ മുഹമ്മദ് (ഖത്തർ), താഹിറലി പൊറപ്പാട്, റിയാസ് തിരുവനന്തപുരം, സൈനുദ്ധീൻ അമാനി, മനാഫ് കുന്നിൽ, നബീൽ അഹമ്മദ്, അബൂബക്കർ പയ്യാനക്കടവൻ, റാഷിദ് കോട്ടപ്പുറം, മുഹമ്മദ് കുഞ്ഞി കൊത്തിക്കാൽ എന്നിവർ സംസാരിച്ചു. സുബൈർ ചെറുമോത്ത്, മുഫീദ് കൂരിയാടൻ, നൗഷീർ ടി.ടി, റഷീദ് തൊമ്മിൽ, നവാഫ് ഓ.സി, ഉമ്മർ കുളിയാങ്കൽ, നിസാർ അഴിയൂർ, കാസിം മലമ്മൽ, ജാബിർ പി.എൻ.എം, ഇസ്സുദ്ധീൻ പി.വി, നൗഷാദ് മാരിയാട്, ഹാരിസ് ഏരിയാപാടി, ഇർഷാദ് കളനാട്, നംഷീർ ബഡേരി, ഷാനവാസ് ബാബു, അബ്ദുൽ മജീദ് വളാഞ്ചേരി, അബ്ദുൽ കരീം പയമ്പ്ര, തുടങ്ങിയവരും സംബന്ധിച്ചു. ഷരീഫ് കൊളവയൽ പരിപാടി നിയന്ത്രിച്ചു. ഐഎംസിസി ജിസിസി കമ്മറ്റി ജോയിൻ കൺവീനർ റഫീഖ് അഴിയൂർ നന്ദി പറഞ്ഞു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button