Qatar

ഖത്തറിലെ ഇന്ത്യക്കാര്‍ക്കുള്ള ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് പദ്ധതി; ഒറ്റത്തവണ125 റിയാൽ മാത്രം

ICBF Insurance Scheme for Indians in Qatar

ദോഹ: കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പാശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി പുനരാരംഭിച്ചതായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്). ഇന്ത്യന്‍ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന അപെക്സ് ബോഡിയാണ് ഐ.സി.ബി.എഫ്.

പ്രവാസി ഇന്ത്യക്കാര്‍ക്കായി ദാമൻ ഇസ്‌ലാമിക് ഇന്‍ഷുറന്‍സ് കമ്പനിയുമായി (ബീമ) സഹകരിച്ചാണ് ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 125 റിയാല്‍ ആണ് രണ്ട് വര്‍ഷത്തേക്കുള്ള പോളിസി തുക.

പദ്ധതിയില്‍ ചേരുന്ന പ്രവാസിയുടെ ഏത് കാരണത്താലുമുള്ള മരണം, പൂര്‍ണമായ ശാരീരിക വൈകല്യം എന്നിവക്ക് 100,000 റിയാലാണ് കുടുംബത്തിന് ലഭിക്കുക. ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കല്‍ബോര്‍ഡ് നിശ്ചയിക്കുന്ന വൈകല്യശതമാനം അനുസരിച്ചും തുക നല്‍കും.

“2020 ജനുവരിയിൽ ആരംഭിച്ച പദ്ധതിയുടെ ആനുകൂല്യം 8 പേരുടെ കുടുംബങ്ങൾക്ക് ലഭ്യമായി. ഇത്തരം ഒരു പദ്ധതി ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി നടപ്പിലാക്കാൻ കഴിഞ്ഞതിൽ ഐ സി ബി എഫ് പ്രസിഡന്റ് എന്ന നിലയിൽ അഭിമാനിക്കുന്നു. 125 ഖത്തർ റിയാലിന് രണ്ടുവർഷത്തെ ഇൻഷൂറൻസ്. ഒരു ലക്ഷം റിയാലിന്റെ പരിരക്ഷയാണ് ഐ സി ബി എഫ്‌ ലൈഫ് ഇൻഷൂറൻസ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതി വിജയിപ്പിക്കാനുള്ള ദൗത്യത്തിൽ എല്ലാവരും പങ്കാളികളാവുക.” ഐ.സി.ബി.എഫ് പ്രസിഡന്റ് പി എൻ ബാബുരാജൻ പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് വരെ 5612 പേര്‍ പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 77867794 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറിലും 55745265, 77981614 എന്നെ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button