Qatar
ഖത്തറിലെ പുതിയ തൊഴിൽ നിയമത്തെപ്പറ്റി ഐസിബിഎഫ് സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു.
ICBF hosts free webinar on Qatar's new labor law
ദോഹ: ഖത്തറിലെ പുതിയ തൊഴിൽ നിയമത്തെപ്പറ്റി ഐസിബിഎഫ് സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. ദോഹയിലെ പ്രശസ്ത നിയമ വിദഗ്ദ്ധൻ അഡ്വേക്കേറ്റ് നിസ്സാർ കോച്ചേരിയാണ് പുതിയ തൊഴിൽ നിയമത്തെപ്പറ്റി ക്ലാസ്സെടുക്കുന്നത്. സെപ്റ്റംബർ 10 വ്യാഴാഴ്ച്ച ഖത്തർ സമയം 6 മണിമുതൽ സൂം പ്ലാറ്റ്‌ഫോമിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പങ്കെടുക്കേണ്ടവർക്ക് Meeting ID: 882 2917 2674 Passcode: 237712 ഉപയോഗിച്ച് പരിപാടിയുടെ ഭാഗമാവാമെന്ന് സംഘടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 70406468