Kerala

‘പാലായിൽ താൻ മത്സരിക്കും’; വെളിപ്പെടുത്തലുമായി പിസി ജോർജ്

'I will compete in Pala'; PC George with revelation

കൊച്ചി: കേരളാ കോൺഗ്രസ് (എം) വിഭാഗം എൽഡിഎഫിൽ എത്തിയതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലം ചർച്ചയാകുകയാണ്. പാലാ സീറ്റ് വിട്ട് കൊടുക്കില്ലെന്ന് എൻസിപിയും

ജോസ് കെ മാണിയും വ്യക്തമാക്കിയ സാഹചര്യത്തിൽ തർക്കും മുറുകി. ഇതിനിടെ പാലാ സീറ്റിൽ മത്സരിക്കുമെന്ന സൂചന നൽകി പിസി ജോർജ് എംഎൽഎ.

തനിക്കെന്താണ് പാലായിൽ മത്സരിച്ചാൽ എന്ന് പിസി ജോർജ് ചോദിച്ചു. “പാലായിൽ മത്സരിക്കുന്ന കാര്യത്തിൽ ഗൗരവമായ ആലോചനയുണ്ട്. ഞാൻ പാലായിൽ മത്സരിച്ചേക്കാം. പാർട്ടി അഞ്ചിടത്ത് മത്സരിക്കും” – എന്നും മനോരമ ന്യാസ് ‘കൗണ്ടര്‍ പോയന്റി’ൽ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

താൻ യുഡിഎഫ് അനുഭാവിയാണ്. കോൺഗ്രസിൽ നിന്നും ക്ഷണം ഉണ്ടായാൽ യുഡിഎഫിലേക്ക് പോകാൻ
തയ്യാറാണ്. ഒന്നിച്ച് മുന്നോട്ട് പോകണമെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്. താൻ യുഡിഎഫിൽ വന്നാൽ ഏഴ് മണ്ഡലങ്ങളിൽ യുഡിഎഫ് വിജയിക്കും. തിരുവനന്തപുരത്ത് വെച്ച് കാണാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടുണ്ട്. പാലായിൽ എന്ത് നടക്കണമെന്ന് തൻ്റെ പാർട്ടിയായ ജനപക്ഷം സെക്കുലർ തീരുമാനിക്കും. പാർട്ടി അഞ്ചിടത്ത് മത്സരിക്കും. ഷോൺ ജോർജ് പൂഞ്ഞാറിൽ മത്സരിച്ചേക്കാമെങ്കിലും ഇക്കാര്യത്തിൽ ഉറപ്പ് നൽകാൻ കഴിയില്ലെന്നും പിസി ജോർജ് പറഞ്ഞു.

പാലായിൽ ഇടതുമുന്നണി ജോസ് കെ മാണിക്ക് തന്നെ സീറ്റ് നൽകും. മാണി സി കാപ്പന് ഒപ്പമുള്ള എൻസിപി അംഗങ്ങളിൽ പലരും അദ്ദേഹത്തിന് എതിരാണ്. കഴിഞ്ഞ പ്രാവശ്യം അദ്ദേഹം ജയിച്ചത് എങ്ങനെയാണെന്ന് എല്ലാവർക്കുമറിയാം. മാണി സി കാപ്പൻ മുന്നണിവിട്ടാൽ ജോസ് കെ മാണിക്കാകും നേട്ടമാകുക. പാലായിലടക്കം തൻ്റെ പാർട്ടി വേണ്ടിവന്നാൽ മത്സരിച്ചേക്കുമെന്നും പിസി ജോർജ് പറഞ്ഞു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button