ഐ .എസ്. സി ഇയർ ഓഫ് സ്പോർട്സ് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു.
I.S.C Year of Sports Indian Ambassador Dr. Deepak Mittal inaugurated the function.
ദോഹ: കായിക പ്രവർത്തനങ്ങളും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവണ്മെന്റ് നടപ്പിൽ വരുത്തുന്ന ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ സന്ദേശം പ്രോത്സാഹിപ്പിക്കുന്നതിനായും 2022 ലെ ഫിഫ ലോകകപ്പിന് ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പിന്തുണയും ഉറപ്പു വരുത്തുന്നതിനായി ഇന്ത്യൻ സ്പോർട്സ് സെന്റർ വിഭാവന ചെയ്ത ഐ എസ് സി ഇയർ ഓഫ് സ്പോർട്സ് ക്യാമ്പയിന്റെ ഔപചാരിക ഉത്ഘാടനം ഓൺ ലൈനിലും ഓഫ് ലൈനിലുമായി പ്രമുഖരുടെ സാനിധ്യത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ നിർവഹിച്ചു.
തുമാമയിലെ ഐ ഐ സി സി ഹാളിൽ വച്ച് നടന്ന പ്രൗഢോജ്വല ചടങ്ങിൽ അംബാസഡർക്ക് പുറമെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സേവിയർ ധനരാജ്, ഐ സി ബി എഫ് പ്രസിഡന്റ് ബാബുരാജൻ, ഐ ബി പി സി പ്രസിഡന്റ് അസിം അബ്ബാസ്, സ്‌പോൺസർമാർ, വിവിധ അസോസിയേറ്റ് ഓർഗനൈസേഷനുകളുടെ പ്രെസിഡന്റുമാർ, ഐ എസ് സി അഡ്‌വൈസറി ബോർഡ് മെമ്പർമാർ തുടങ്ങിയവരും പങ്കെടുത്തു.
ക്യാമ്പയിനിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം കേക്ക് കട്ടിങ്, പ്രത്യേക വീഡിയോ പ്രകാശനം എന്നിവയിലൂടെ നിർവഹിച്ചു.
ഐഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉത്ഘാടനവും ആകർഷകമായ വീഡിയോ പ്രെസൻറ്റേഷനിലൂടെ അംബാസ്സഡർ നിർവഹിച്ചു.
ഷഫീക്ക് അറക്കൽ