India

ഹൈദരാബാദ്; ഒവൈസിയുടെ പിന്തുണയോടെ ഭരിക്കാനൊരുങ്ങി ടിആർഎസ്

Hyderabad; The TRS is ready to rule with the support of the OIC

ഹൈദരബാദ്: തെലങ്കാനയിലെ ഹൈദരാബാദ് മുൻസിപ്പൽ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആര്‍ക്കും ഭൂരിപക്ഷമില്ല. 2016ൽ 99 സീറ്റ് നേടി നഗരം തൂത്തുവാരിയ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നയിക്കുന്ന ടിആര്‍എസ് 56 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാല്‍, കഴിഞ്ഞ തവണ നാല് സീറ്റുകള്‍ മാത്രം നേടിയ ബിജെപി ഇത്തണ 49 സീറ്റുകള്‍ കരസ്ഥമാക്കുകയും ചെയ്തു.

അതേസമയം, അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലീമിൻ 43 സീറ്റുകള്‍ നിലനിര്‍ത്തുകയും ചെയ്തു. ഇതോടെ ടിആര്‍എസിന് ഭരണം തുടരണമെങ്കിൽ എ.ഐ.എം.ഐഎമ്മിന്റെ പിന്തുണ ആവശ്യമായിവന്നിരിക്കുകയാണ്.

ഏറ്റവും ശ്രദ്ധേയമായത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ്. രണ്ട് സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചിരിക്കുക്കന്നത്. ടിഡിപി ഒരു സീറ്റിലേക്ക് ഒതുക്കപ്പെടുകയും ചെയ്തു. തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം നടത്തിയതോടെ തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷൻ എൻ ഉത്തംകുമാര്‍ രാജിവച്ചിരുന്നു. 146 വാര്‍ഡുകളില്‍ മത്സരിച്ചതിലാണ് രണ്ടിടത്ത് മാത്രം വിജയിക്കുവാന്‍ സാധിച്ചത്.

150 വാര്‍ഡുകള്‍ ഉള്ള ഹൈദരാബാദ് കോര്‍പ്പറേഷനിൽ ഭരികക്കാന്‍ വേണ്ടത് 76 പേരുടെ പിന്തുണയാണ്. കഴിഞ്ഞ തവണ ടിആര്‍എസ് 99 സീറ്റും നേടി ഒറ്റയ്ക്ക് ഭരിച്ച് മുന്നേറുകയായിരുന്നു.

ഹൈദരാബാദ് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി മത്സരത്തിന് ഇറങ്ങിയത്. ഇതിനായി മുതിര്‍ന്ന നേതാക്കള്‍ അടക്കം രംഗത്തുവരികയും ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ, സ്മൃതി ഇറാനി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിങ്ങനെ നിരവധിയാളുകള്‍ പ്രചരണത്തിന് ഇറങ്ങുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കുമെന്ന് യോഗിയുടെ പ്രസ്ഥാവന വിവാദമായിരുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button