Kerala Rural
കായിക രംഗത്തോടുള്ള അവഗണനക്ക് എതിരെ വ്യത്യസ്ഥ സമരവുമായി ഹുസൈൻ തട്ടത്താഴത്ത്
Hussein protest against neglect of sports
തൃത്താല പഞ്ചായത്തിലെ തൃത്താല മിനി സ്റ്റേഡിയവും ഞാങ്ങാട്ടിരിയിലെ നീന്തൽ പരിശീലന കേന്ദ്രമായ പഞ്ചായത്ത് കുളവും സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുൻ കായിക താരവും നീന്തൽ പരിശീലകനുമായ ഹുസൈൻ തട്ടത്താഴത്ത് വ്യത്യസ്ഥമായ രീതിയിൽ സമരം നടത്തി വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ഞാങ്ങാട്ടിരി പഞ്ചായത്ത് കുളത്തിൽ ഒരു മണിക്കൂർ നേരം കൈ കാലുകൾ അനക്കാതെ മലർന്നു കിടന്നാണ് പ്രതിഷേധ സമരം നടത്തിയത് സമരത്തിന്റെ ഉദ്ഘാടനം സാമൂഹിക പ്രവർത്തകൻ ആർ ജി ഉണ്ണിയുടെ അധ്യക്ഷതയിൽ മുൻ പാലക്കാട് ജില്ലാ സീനിയർ ഫുട്ബോൾ ടീം അംഗവും സ്പോർട്സ് കോച്ചുമായ സ്റ്റീഫൻ ചാലിശ്ശേരി നിർവഹിച്ചു ടി ടി മുസ്തഫ, ഷബീർ അലി എസ് പി , റാസിക്ക്, കണ്ണൻ കെ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
റിപ്പോർട്ട്: ബാബു കാങ്കലാത്ത്