കൊല്ലത്ത് ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; മകൻ ഗുരുതരാവസ്ഥയിൽ
Husband attempted suicide by killing his wife and daughter in Kollam Malayalam News
Husband attempted suicide by killing his wife and daughter in Kollam Malayalam News
കൊല്ലം: പരവൂരിൽ ഭാര്യയെയും മകളെയും വിഷം നൽകിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരവൂർ പൂതക്കുളം തെങ്ങിൽ വീട്ടിൽ ശ്രീജു ആണ് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത്. പരവൂർ പൂതക്കുളം കൃഷിഭവന് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
പ്രീത (39), ശ്രീനന്ദ (14) എന്നിവരാണ് മരിച്ചത്. മകൻ ശ്രീരാഗ് (17) ഗുരുതരാവസ്ഥയിൽ കൊട്ടിയം ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീജു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് നിഗമനം.
പ്രീത പൂതക്കുളം സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായി ജോലി ചെയ്ത് വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് പ്രീതയുടെയും മകൾ ശ്രീനന്ദയുടേയും മൃതദേഹം കിടപ്പുമുറിയിൽ കണ്ടെത്തിയത്. ശ്രീജുവിനെയും ശ്രീരാഗിനെയും അത്യാസന്ന നിലയിലും കണ്ടെത്തി.
ഭാര്യയേയും മക്കളേയും വിഷം കൊടുത്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. കൈ ഞരമ്പ് മുറിച്ചാണ് ശ്രീജു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രീതക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.
<https://zeenews.india.com/malayalam/kerala/husband-attempted-suicide-by-killing-his-wife-and-daughter-in-kollam-his-son-in-critical-condition-195277