Qatar

ഖത്തറില്‍ എന്‍ഒസി ഇല്ലാതെ ജോലി മാറാനുള്ള ഖത്തര്‍ ഭരണ വികസന തൊഴില്‍ മന്ത്രാലയത്തിന്റെ നിബന്ധനകള്‍

How to Change Job In Qatar without NOC

ദോഹ: നിലവിലെ തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്(എന്‍ഒസി) ഇല്ലാതെ ജോലി മാറുന്നതിനുള്ള നിബന്ധനകള്‍ ഖത്തര്‍ ഭരണ വികസന തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചു.

1. തൊഴില്‍ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് നോട്ടിഫിക്കേഷന്‍ സംവിധാനത്തിലൂടെ തൊഴിലുടമയെ മുന്‍ കൂട്ടി വിവരമറിയിക്കണം. രണ്ട് വര്‍ഷമോ അതില്‍ താഴെയോ ആണ് നിലവിലുള്ള ജോലിയില്‍ ഉള്ളതെങ്കില്‍ ഒരു മാസവും രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ആണെങ്കില്‍ രണ്ട് മാസവും നോട്ടീസ് കാലയളവ് നല്‍കണം

2. ഇലക്ട്രോണിക് നോട്ടിഫിക്കേഷന്‍ സംവിധാനം വഴി ജോലി മാറ്റത്തിനുള്ള താല്‍പര്യം അറിയിക്കുമ്പോള്‍ താഴെ പറയുന്ന രേഖകള്‍ സമര്‍പ്പിക്കണം
തൊഴില്‍ മന്ത്രാലയത്തിന്റെ ചേഞ്ച് ഓഫ് എംപ്ലോയര്‍ ഫോം
നിലവിലെ തൊഴിലുടമയുമായി ഒപ്പിട്ട മന്ത്രാലയം അംഗീകരിച്ച കോണ്‍ട്രാക്ട് കോപ്പി. കോണ്‍ട്രാക്ട് കോപ്പി ഇല്ലെങ്കില്‍ ഓഫര്‍ ലെറ്റര്‍
പുതിയ തൊഴിലുടമയുടെ ഓഫര്‍ ലെറ്റര്‍(അറബിയില്‍)

3. ജോലി മാറ്റം അംഗീകരിച്ച് തൊഴിലാളിക്കും പുതിയ തൊഴിലുടമയ്ക്കും മന്ത്രാലയത്തില്‍ നിന്ന് എസ്എംസ് സന്ദേശം ലഭിച്ചിരിക്കണം

4. മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ഓതന്റിക്കേഷന്‍ സംവിധാനത്തില്‍ പുതിയ തൊഴിലുടമ ഇലക്ട്രോണിക് തൊഴില്‍കരാര്‍ നടപടി ആരംഭിക്കണം

5. പുതിയ തൊഴിലുടമ ഈ കരാര്‍ പ്രിന്റെടുത്ത് തൊഴിലാളിയുമായി ചര്‍ച്ച ചെയ്യുകയും ഒപ്പ് വാങ്ങുകയും വേണം

6. ഒപ്പ് വച്ച തൊഴില്‍ കരാര്‍ ഓതന്റിക്കേഷന്‍ ഫീസായ 60 റിയാല്‍ സഹിതം മന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ അപ്ലോഡ് ചെയ്യണം

7. കോണ്‍ട്രാക്ട് അംഗീകരിച്ച് കഴിഞ്ഞാല്‍ പുതിയ തൊഴിലുടമ പുതിയ ഖത്തര്‍ ഐഡിക്ക് വേണ്ടി ആഭ്യന്തര മന്ത്രാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം

ഈ പ്രക്രിയകള്‍ പൂര്‍ത്തിയായാല്‍ തൊഴിലാളിക്ക് പുതിയ ജോലി തുടങ്ങാവുന്നതാണ്. പുതിയ തൊഴിലുടമയില്‍ നിന്നാണ് തൊഴിലാളിക്ക് പുതിയ ഖത്തര്‍ ഐഡിയും, ഹെല്‍ത്ത് കാര്‍ഡും ലഭ്യമാക്കണം.

പ്രബേഷന്‍ കാലയളവില്‍ ആണ് ഒരു തൊഴിലാളി ജോലി മാറ്റം ആഗ്രഹിക്കുന്നതെങ്കില്‍ നിലവിലുള്ള തൊഴിലുടമയ്ക്ക് ചുരുങ്ങിയത് ഒരു മാസം മുമ്പ് നോട്ടീസ് നല്‍കണം. പുതിയ തൊഴിലുടമ നിലവിലുള്ള തൊഴിലുടമയ്ക്ക് റിക്രൂട്ട്‌മെന്റ് ഫീസിന്റെ ഒരു ഭാഗവും വണ്‍വേ ടിക്കറ്റ് ചാര്‍ജും നല്‍കണം. ഈ തുക തൊഴിലാളിയുടെ നിലിവിലുള്ള രണ്ട് മാസത്തെ ബേസിക് ശമ്പളത്തേക്കാള്‍ കൂടാന്‍ പാടില്ല.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button