ഈ രാശിയിൽ പെട്ടവർക്ക് സ്ത്രീജനങ്ങള്‍ മുഖേന ഗുണാനുഭവങ്ങള്‍ ഉണ്ടാവും. ഈ കൂറിലെ എന്‍ജിനീയറിങ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിവൃദ്ധി ഉണ്ടാവും. ഇവർക്ക് പരിശ്രമം കൊണ്ട് അര്‍ഹമായ കാര്യങ്ങള്‍ നേടിയെടുക്കാനാവും. ഈ രാശിയിലുള്ളവർ വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. ഓരോ രാശിക്കാരുടെയും ഇന്നത്തെ ഫലം അറിയാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാൽ)
മാതാപിതാക്കളി ൽ നിന്ന് അത്യധികം ഗുണപ്രദമായ ചില കാര്യങ്ങളുണ്ടാവും. തെറ്റായ പ്രവര്‍ത്തനങ്ങളെ അറിഞ്ഞു സ്വമേധയാ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കണം. ആത്മവിശ്വാസവും ശ്രദ്ധയും കൈവരും. ഉന്നതരിൽ നിന്ന് അംഗീകാരങ്ങള്‍ക്കു സാധ്യതയുള്ള കാലമാണ്. ദൈവാനുകൂല്യം വളര്‍ത്തിയെടുക്കുന്നതും സൽക്കര്‍മ്മങ്ങളിൽ ഏര്‍പ്പെടുകയും ചെയ്യും.
ഇടവം (കാര്‍ത്തിക മുക്കാൽ, രോഹിണി, മകയിരം അര)
കുടുംബാംഗങ്ങളിൽ നിന്ന് അപ്രതീക്ഷിതമായ ഗുണാനുഭവങ്ങള്‍ ഉണ്ടാവും. പ്രശസ്തി വര്‍ധിപ്പിക്കുന്ന ചില കാര്യങ്ങള്‍ ചെയ്തുവയ്ക്കും. സാമ്പത്തികാര്യങ്ങള്‍ അനുകൂലമാക്കിയെടുക്കാന്‍ കഴിയും. പഴയ സുഹൃത്തുക്കളുമായി ഒത്തുചേരാന്‍ അവസരം ലഭിക്കും. മറ്റുള്ളവരുടെ ആശയങ്ങള്‍ ജീവിതത്തിൽ പകര്‍ത്താന്‍ ശ്രമിക്കും.
മിഥുനം (മകയിരം അര, തിരുവാതിരം, പുണര്‍തം മുക്കാൽ)
തൊഴിൽ രംഗത്തു കഠിനാധ്വാനം ചെയ്യും. മനഃസംതൃപ്തി വര്‍ധിക്കും. നിലവിലുള്ളതിനെക്കാള്‍ നല്ല തൊഴിലിന് അവസരം ലഭിക്കും. പുതിയ ചില സംരംഭങ്ങള്‍ക്ക് മുതിരും. വിപരീത സാഹചര്യങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാനും ഒഴിഞ്ഞുമാറാനും സാധിക്കും. അപ്രതീക്ഷിതമായി സാമ്പത്തിക സഹായങ്ങള്‍ കൈവരും. സഹായം അഭ്യര്‍ത്ഥിച്ചുവരുന്നവരെ നിരുത്സാഹപ്പെടുത്തില്ല.
കര്‍ക്കടകം (പുണര്‍തം കാൽ, പൂയം, ആയില്യം)
സംതൃപ്തമായ മാനസികാവസ്ഥ ഉണ്ടാവും. ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കും. മധ്യസ്ഥത, ചര്‍ച്ച എന്നിവ വിജയകരമാവും. മത്സരബുദ്ധി വച്ചുപുലര്‍ത്തും. പുനരാലോചനയിൽ ചില കാര്യങ്ങള്‍ക്കു മാറ്റങ്ങള്‍ വരുത്തും. വേണ്ടപ്പെട്ടവരിൽ നിന്നു ജീവിതപുരോഗതിക്കാവശ്യമായ ചില അവസരങ്ങള്‍ ലഭിക്കും. ഇവ മുതലെടുക്കാന്‍ ശ്രമിക്കണം.
ചിങ്ങം (മകം, പൂരം, ഉത്രം കാൽ)
നേതൃസ്ഥാനങ്ങളിൽ നിന്നു സ്വമേധയാ പിന്മാറും. സുഹൃത്തുക്കള്‍ മുഖാന്തരം ഗുണാനുഭവങ്ങള്‍ വര്‍ധിക്കും. കുടുംബത്തി നിന്നും നല്ല അനുഭവങ്ങള്‍ വര്‍ധിക്കും. പ്രയത്‌നിക്കുന്നതിന്റെ ഫലം മറ്റുള്ളവര്‍ക്കും അനുഭവയോഗ്യമാവും. പുതിയ പഠനാവസരങ്ങള്‍ തേടിയെത്തും. വേണ്ടപ്പെട്ടവരെ അകമഴിഞ്ഞു സഹായിക്കും. പുറത്തു ധൈര്യം പ്രകടിപ്പിക്കുമെങ്കിലും ഉള്‍ഭയം വര്‍ധിക്കും. വാഹന സംബന്ധമായ കാര്യങ്ങള്‍ അനുകൂലമാവും.
കന്നി (ഉത്രം മുക്കാൽ, അത്തം, ചിത്തിര അര)
വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരം ലഭിക്കും. തൊഴിൽ രംഗത്ത് അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. ഗുണകരമായ ആശയങ്ങളുമായി വേണ്ടപ്പെട്ടവരുമായി ഒത്തുചേരാന്‍ അവസരം ഉണ്ടാവും. സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കുറയുന്നതുപോലെ തോന്നും. പഠന കാര്യങ്ങള്‍ മെച്ചപ്പെടും. പരിജ്ഞാനവും പ്രവൃത്തിപരിചയവും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കും. സാഹസികതാ മനോഭാവം വളരും. പ്രണയകാര്യങ്ങള്‍ അനുകൂലമാവും.
തുലാം (ചിത്തിര അര, ചോതി, വിശാഖം മുക്കാൽ)
ചതി, വഞ്ചന എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കഴയും. കലാകായിക കാര്യങ്ങള്‍ക്കു പ്രോത്സാഹനം വര്‍ധിക്കും. വാദപ്രതിവാദങ്ങള്‍ക്കുള്ള പ്രവണത വര്‍ധിക്കും. ബുദ്ധിമുട്ടുകളും തടസ്സങ്ങളം കുറയുന്ന കാലഘട്ടമാണ്. തീരുമാനങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. സൽക്കര്‍മ്മങ്ങളും ദൈവികാചാരങ്ങളും ചെയ്തു ഗുണം വര്‍ധിപ്പിക്കണം.
വൃശ്ചികം (വിശാഖം കാൽ, അനിഴം, തൃക്കേട്ട)
തടസ്സപ്പെട്ടുകിടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സാധിക്കും. അഭിപ്രായസ്ഥിരത പ്രകടിപ്പിക്കും. പഴയ ചില സുഹൃത്തുക്കളുമായി ബന്ധപ്പെടും. മധ്യസ്ഥത, ചര്‍ച്ച എന്നിവ വിജയകരമാവും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ കുറയും. അധ്വാനഭാരം കുറയ്ക്കാന്‍ തീരുമാനിക്കും. അപകടങ്ങളിൽ നിന്നു രക്ഷനേടും. കുടുംബാംഗങ്ങള്‍ക്കൊപ്പം താമസിക്കാന്‍ സാധിക്കും. നേര്‍ന്നുകിടപ്പുള്ള വഴിപാടുകള്‍ നടത്താന്‍ കഴിയും. സ്വപ്രയത്‌നം കൊണ്ടു പ്രവര്‍ത്തനമേഖലയിൽ ഗുണാനുഭവം ഉണ്ടാവും.
ധനു (മൂലം, പൂരാടം, ഉത്രാടം കാൽ)
ഇറങ്ങിത്തിരിച്ച കാര്യങ്ങള്‍ പൂര്‍ണതയിലെത്തിക്കാനും സാധിക്കും. സഹോദരങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തും. തൊഴിൽ രംഗത്ത് അംഗീകാരം നേടിയെടുക്കും. കുടുംബസ്വത്തു ഭാഗിച്ചുകിട്ടും. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. സൗഹൃദ സംഭാഷണത്തിൽ പുതിയ ആശയങ്ങള്‍ ലഭിക്കും. പഴകാല സ്മരണകള്‍ പങ്കുവയ്ക്കാനവസരം ലഭിക്കും. അനുഭവത്തിലൂടെ പല കാര്യങ്ങളും മനസ്സിലാക്കാന്‍ കഴിയും. സന്താനങ്ങള്‍ക്കു കൂടുതൽ പ്രോത്സാഹനം നൽകാന്‍ സാധിക്കും. നല്ല ചില ഉദ്ദേശ്യങ്ങള്‍ക്കായി പണം മാറ്റിവയ്ക്കും. ആരോഗ്യകാര്യത്തിൽ വിട്ടുവീഴ്ച കാണിക്കില്ല.
മകരം (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര)
സന്തോഷവും സമാധാനവും ഏറെ അനുഭവപ്പെടുന്ന കാലമാണ്. മനസ്സു സ്ഥിരപ്പെടും. പരിശ്രമം കൊണ്ട് അര്‍ഹമായ കാര്യങ്ങള്‍ നേടിയെടുക്കാനാവും. വസ്തു സംബന്ധമായ കാര്യങ്ങളിൽ ചെറിയ തടസ്സങ്ങളനുഭവപ്പെടും. കുടുംബപരമായ കാര്യങ്ങളി കൂടുത ശ്രദ്ധവച്ചുപുലര്‍ത്തും. കൂടുതൽ അറിവു സമ്പാദിക്കാന്‍ കഴിയും. മനസ്സ് ഒന്നിലും ഉറച്ചുനിൽക്കില്ല. വേണ്ടപ്പെട്ടവരുടെ സഹായസഹകരണം ആശ്വാസകരമാവും. എടുത്തുചാട്ടം നിയന്ത്രിക്കണം. കാര്യനിവൃത്തി ഉണ്ടാവും.
കുംഭം (അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാൽ)
പെട്ടെന്നുള്ള യാത്രകള്‍ വേണ്ടിവരും. സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. നല്ലചില അവസരങ്ങള്‍ തേടിയെത്തും. ആര്‍ഭാടങ്ങള്‍ വര്‍ധിക്കും. പ്രിയജനങ്ങളുടെ കാര്യങ്ങളിൽ ആശങ്ക വര്‍ധിക്കും. ഉത്തരവാദിത്തങ്ങള്‍ കൂടുതലാവുമെങ്കിലും അവ യഥാസമയം പൂര്‍ത്തീകരിക്കാന്‍ കഴിയും. സ്ത്രീജനങ്ങള്‍ മുഖേന ഗുണാനുഭവങ്ങള്‍ ഉണ്ടാവും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഭൂമി വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കു കാലം ഗുണപ്രദമാണ്. കര്‍മപഥങ്ങളിൽ പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. സ്വന്തമായി വാഹനം വാങ്ങാന്‍ കഴിയും. ചില കാര്യങ്ങള്‍ മാറ്റിവയ്‌ക്കേണ്ടതായി വരും.
മീനം (പൂരുരുട്ടാതി കാൽ, ഉതൃട്ടാതി, രേവതി)
എന്‍ജിനീയറിങ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിവൃദ്ധി ഉണ്ടാവും. ബന്ധങ്ങള്‍ ദൃഢപ്പെടും. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവാക്കുന്നതി അഭിമാനം തോന്നും. കുടുംബസംഗമത്തിനു യോഗമുണ്ട്. കുടുംബത്തിൽ ഐക്യം വളരും. ക്രയവിക്രയങ്ങളിൽ ആദായം ലഭിക്കും. പ്രശസ്തി വര്‍ധിക്കും. വിദ്യാകാര്യങ്ങളിൽ മികവു കുറയും. ശുഭാപ്തിവിശ്വാസം വച്ചു പുലര്‍ത്തും.