Astrology

ഈ രാശിയിലെ കച്ചവടക്കാര്‍ക്ക് ഇന്ന് ഗുണകരം

Horoscope Today 20 October 2021;

മേടം രാശിയിലെ കരാറുജോലിക്കാര്‍ക്കു കാലം ഗുണപ്രദമാണ്. ഇടവം രാശിയിലെ കച്ചവടക്കാർക്കും ഗുണകരമായ സമയം. കർക്കടകം രാശിക്ക് വസ്തു സംബന്ധമായ കാര്യങ്ങള്‍ക്കു കാലം ഗുണകരമല്ല. വൃശ്ചിക രാശിക്കാരുടെ ജീവിതപങ്കാളിക്കു തൊഴിലിനു സാധ്യതയുണ്ട്. ഓരോ രാശിക്കാരുടെയും ഇന്നത്തെ ഫലം:

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാൽ)

മനസ്സ് വെറുതെ കലുഷമാകും. കരാറുജോലിക്കാര്‍ക്കു കാലം ഗുണപ്രദമാണ്. പഠനം മെച്ചപ്പെടുത്താന്‍ കഴിയും. വിദേശയാത്രയ്ക്കു തടസ്സങ്ങള്‍ വര്‍ധിക്കും ഭാഗ്യ പരീക്ഷണങ്ങള്‍ ഗുണകരമാകും. കാര്യങ്ങള്‍ വ്യക്തമായ ധാരണയിൽ എത്തിക്കാന്‍ സാധിക്കും. സഹായങ്ങള്‍ ധാരാളമായി ചെയ്യും. പ്രതീക്ഷിക്കാത്ത ചിലരിൽ നിന്നു വിഷമകരമായ അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബാംഗങ്ങളിൽ നിന്ന് ആനുകൂല്യം വര്‍ധിക്കും.

​ഇടവം (കാര്‍ത്തിക മുക്കാൽ, രോഹിണി, മകയിരം അര)

കച്ചവടക്കാര്‍ക്ക് ഏറെ ഗുണപ്രദമായ കാലമാണ്. സ്വന്തം കാര്യത്തിൽ ശ്രദ്ധ കുറയാനിടയുണ്ട്. സഹോദരങ്ങളിൽ നിന്നു ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സന്താനങ്ങളെക്കുറിച്ച് ഉത്കണ്ഠ വര്‍ധിക്കും. അകന്നു നിന്നിരുന്ന കുടുംബ ജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ കഴിയും. വീടു പുതുക്കാന്‍ അനുയോജ്യമായ കാലമാണ്. സന്താനങ്ങളുടെ കഴിവുകള്‍ക്കു പ്രോത്സാഹനം നൽകാന്‍ കഴിയും.

​മിഥുനം (മകയിരം അര, തിരുവാതിരം, പുണര്‍തം മുക്കാൽ)

പൊതുവേ മനോവിഷമങ്ങള്‍ കുറയുന്ന കാലമാണ്. വാക്കുകള്‍കൊണ്ട് അബദ്ധങ്ങള്‍ വര്‍ധിക്കും. അന്യര്‍ക്കു സാമ്പത്തികസഹായം ചെയ്യേണ്ടിവരും. പ്രണയ ബന്ധങ്ങള്‍ ഫലവത്താകും. മുന്‍പു തീരുമാനിച്ചിരുന്ന ചില കാര്യങ്ങള്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ അവസരം ഉണ്ടാകും. ചതി, വഞ്ചന എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ചില കാര്യങ്ങള്‍ സ്വന്തം ഉത്തരവാദിത്തത്തിൽ ഏറ്റു നടത്തേണ്ടിവരും. അവ വിജയകരമാവുകയും ചെയ്യും. മാതാപിതാക്കളുടെ കാര്യത്തിൽ ശ്രദ്ധ കുറയും.

​കര്‍ക്കടകം (പുണര്‍തം കാൽ, പൂയം, ആയില്യം)

കുടുംബ സാഹചര്യങ്ങള്‍ പുഷ്ടിപ്പെടുത്താന്‍ കഴിയും. വേണ്ടപ്പെട്ടവരുടെ മംഗളകര്‍മ്മങ്ങളിൽ പങ്കാളിയാകും. ഭക്ഷണം, താമസം മുതലായവ സുഖകരമാകും. വസ്തു സംബന്ധമായ കാര്യങ്ങള്‍ക്കു കാലം ഗുണകരമല്ല. സഹോദരങ്ങളിൽ നിന്നു ഗുണാനുഭവങ്ങള്‍ ഉണ്ടാകും. പുതിയ ചില കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. മറ്റുള്ളവരിൽ വിശ്വാസം വളര്‍ത്തിയെടുക്കാനാകും. പിതാവിൽ നിന്നു കൂടുതൽ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സാമ്പത്തിക സഹായങ്ങള്‍ എളുപ്പം ലഭ്യമാകും. പെട്ടെന്ന് യാത്രകള്‍ വേണ്ടിവരും.

​ചിങ്ങം (മകം, പൂരം, ഉത്രം കാൽ)

അധ്യാപകര്‍ക്കും അഭിഭാഷകര്‍ക്കും നല്ല സമയമാണ്. വേണ്ടപ്പെട്ടവരെ അബന്ധങ്ങളിൽ നിന്നു രക്ഷിക്കാനാവും. ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചാൽ കൂടുത നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഭൂമിയിൽ നിന്നുള്ള വരുമാനം വര്‍ധിക്കും. കാര്യങ്ങളിൽ ഉറച്ചു നിൽക്കാന്‍ പ്രയാസപ്പെടും. അന്യരുടെ കാര്യങ്ങള്‍ ക്കുവേണ്ടി അനാവശ്യമായി വേവലാതിപ്പെടും. കനത്ത ചില വെല്ലുവിളികളെ നേരിടേണ്ടിവരും.

​കന്നി (ഉത്രം മുക്കാൽ, അത്തം, ചിത്തിര അര)

പ്രതീക്ഷകള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കും. കലഹപ്രിയത നിയന്ത്രിക്കണം. അഭിപ്രായം എവിടെയും തുറന്നു പറയും. കാര്‍ഷിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയും. ഭാഗ്യപരീക്ഷണങ്ങള്‍ വിജയകരമാകും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവു നേടും. ഗുരുജനങ്ങളെ കണ്ടുമുട്ടും. വേണ്ടപ്പെട്ട ചിലരുടെ അകൽച്ച മനസ്സിനെ അസ്വസ്ഥമാക്കും. പരീക്ഷകള്‍ വിജയപ്രദമാകും. സ്വന്തം നിലപാടുകള്‍ ശരിയാണെന്നു തോന്നും.

​തുലാം (ചിത്തിര അര, ചോതി, വിശാഖം മുക്കാൽ)

ആത്മാര്‍ത്ഥത വര്‍ധിക്കും. സൗഹൃദങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കും. വിദേശത്തുനിന്നു സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ബന്ധുക്കളുടെ വില മനസ്സിലാക്കാനുള്ള സാഹചര്യം ഉണ്ടാകും. സ്വന്തം കര്‍മസ്ഥാപനങ്ങള്‍ കൂടുതൽ മെച്ചപ്പെട്ടതാക്കാന്‍ കഴിയും. മക്കളുടെ കാര്യത്തിൽ മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കും. ആഗ്രഹിച്ച തൊഴിലിനു സാധ്യതയുണ്ട്. നല്ല ആശയങ്ങള്‍ ജീവിതത്തിൽ പകര്‍ത്താന്‍ തയ്യാറാകും. കാര്യനിര്‍വഹണത്തിൽ വേഗം കുറയും.

​വൃശ്ചികം (വിശാഖം കാൽ, അനിഴം, തൃക്കേട്ട)

പ്രിയപ്പെട്ടവരുടെ വിവാഹാദി കാര്യങ്ങള്‍ തീരുമാനിക്കപ്പെടും. പരീക്ഷണങ്ങള്‍ ഏറെക്കുറെ വിജയകരമാവും. ജീവിതപങ്കാളിക്കു തൊഴിലിനു സാധ്യതയുണ്ട്. വാഹന സംബന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കു കാലം ഗുണകരമാണ്. പഠനരംഗതത്തു തടസ്സങ്ങള്‍ വര്‍ധിക്കും. പ്രിയജനങ്ങള്‍ക്കു ഗുണകരമായ ചില കാര്യങ്ങള്‍ ചെയ്യും. മധ്യസ്ഥത, ജാമ്യം എന്നിവയ്ക്കു പുറപ്പെടരുത്. പ്രശസ്തി വര്‍ധിക്കുന്ന ചില കാര്യങ്ങളിലേര്‍പ്പെടും.

​ധനു (മൂലം, പൂരാടം, ഉത്രാടം കാൽ)

സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. വിവാഹ കാര്യങ്ങള്‍ക്കായി ശ്രമിക്കും. പരിചിതമായ കാര്യങ്ങള്‍ യഥായോഗ്യം നടപ്പിലാക്കാന്‍ കഴിയും. തെറ്റിദ്ധാരണ വര്‍ധിക്കാനിടയുണ്ട്. ചര്‍ച്ചകള്‍ ഫലപ്രദമാകും. സ്വന്തം കാര്യങ്ങളിൽ മറ്റുള്ളവരുടെ ഇടപെടലിനു നിയന്ത്രണം ഏര്‍പ്പെടുത്തും. കുടുംബസ്വത്ത് അധീനതയിൽ വരും. കലാരംഗത്തു സജീവമായാൽ നല്ലതാണ്. തൊഴിൽ മേഖലയിൽ പരിവര്‍ത്തനങ്ങള്‍ക്കു സാഹചര്യം വന്നുചേരും. സന്താനങ്ങളുടെ വിവാഹകാര്യങ്ങള്‍ക്കു തീരുമാനമാകും.

​മകരം (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര)

വീടിന്റെ സമീപപ്രദേശത്തു തൊഴിൽ മാറ്റം പ്രതീക്ഷിക്കാം. പോലീസ്, പട്ടാളം എന്നീ മേഖലയിലുള്ളവര്‍ക്കു നല്ലതാണ്. മുതിര്‍ന്നവരുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കും. ആരോഗ്യപരമായി അസ്വസ്ഥത അനുഭവപ്പെടും. നാൽക്കാലികളെ വളര്‍ത്തിയാൽ നല്ലതാണ്. എതിരഭിപ്രായങ്ങള്‍ വര്‍ധിക്കും. മുടങ്ങിക്കിടന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഉത്തമമായ കാലമാണ്. സ പ്രവൃത്തികള്‍ ധാരാളമായി ചെയ്യും.

​കുംഭം (അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാൽ)

അലസത ചെറിയ തോതിൽ ഉണ്ടാകാനിടയുണ്ട്. മനഃചാഞ്ചല്യം കൂടുതലാകും. സ്വകാര്യ ആവശ്യങ്ങള്‍ക്കായി സമയം മാറ്റിവയ്ക്കും. രേഖാസംബന്ധമായ വൈകല്യങ്ങള്‍ പരിഹരിക്കപ്പെടും. അപ്രതീക്ഷിതമായി ധനാഗമം ഉണ്ടാകും. ഒരേസമയം പല കാര്യങ്ങളിലും ഏര്‍പ്പെടേണ്ടിവരും. സ്വാര്‍ത്ഥത വര്‍ധിക്കും. സന്താനങ്ങളുടെ വിവാഹാദികാര്യങ്ങള്‍ തീരുമാനിക്കപ്പെടും. മറ്റുള്ളവരി നിന്ന് ആശ്വാസകരമായ വാക്കുകള്‍ കേള്‍ക്കും. എതിരഭിപ്രായങ്ങള്‍ കുറയും. മനംമടുപ്പു വര്‍ധിക്കും.

​മീനം (പൂരുരുട്ടാതി കാൽ, ഉതൃട്ടാതി, രേവതി)

സ്വന്തമായി ചില സംരംഭങ്ങള്‍ തുടങ്ങുന്നത് നന്ന്. പെട്ടെന്നു തീരുമാനമെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. അറിയാത്ത കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ലത്. സാഹസികത, ത്യാഗശീലം എന്നിവ വളരും. ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ അനുഭവത്തിൽ വന്നുചേരും. ബന്ധുസമാഗമത്തിനു യോഗമുണ്ട്. കുടുംബവഴക്കു തീര്‍ക്കാനും സന്തോഷത്തോടെ ജീവിക്കാനും അവസരമുണ്ടാകും. കടംകൊടുത്ത പണം തിരിച്ചു ലഭിക്കും. വീട്ടിൽ വിശിഷ്ടാതിഥികള്‍ വരും. പഠനം മെച്ചപ്പെടുത്താന്‍ ശ്രമിച്ചാൽ നല്ലതാണ്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button