Astrology

ജാതകം ഇന്ന് 19 ഒക്ടോബർ 2021

Horoscope Today 19 October 2021

മേടം രാശിക്കാർക്ക് കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും. മിഥുനം രാശിയിലെ കര്‍ഷകര്‍ക്ക് തൊഴിൽ ആദായകരമാകും. വൃശ്ചികം രാശിക്കാർക്ക് വിദേശ നേട്ടങ്ങള്‍ ഉണ്ടാകും. മകരം രാശിക്ക് ഇന്ന് വാഹനം വാങ്ങാന്‍ പറ്റിയ സമയമല്ല. ഓരോ രാശിക്കാരുടെയും ഇന്നത്തെ ഫലം അറിയാം.

​മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാൽ)

കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും. മനസ്സിന് സന്തോഷം പകരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാരം ഗുണകരമാണ്. സാമ്പത്തിക പ്രതിസന്ധി മാറും. പുണ്യസ്ഥലങ്ങളിൽ പോകാനാകും.

​ഇടവം (കാര്‍ത്തിക മുക്കാൽ, രോഹിണി, മകയിരം അര)

പഠനരംഗത്ത് നേട്ടങ്ങളുണ്ടാകും. മാനസികോല്ലാസം ഉണ്ടാകുന്ന അനുഭവമുണ്ടാകും. എല്ലാ രംഗത്തും കഴിവ് പ്രദര്‍ശിപ്പിക്കാനാകും. പഠനകാര്യങ്ങളിൽ ശ്രദ്ധിക്കണം. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. പുണ്യസ്ഥലങ്ങളിൽ പോകാനുള്ള അവസരമുണ്ടാകും.

​മിഥുനം (മകയിരം അര, തിരുവാതിരം, പുണര്‍തം മുക്കാൽ)

കര്‍മശേഷി പ്രകടിപ്പിക്കും. കര്‍ഷകര്‍ക്ക് തൊഴിൽ ആദായകരമാകും. ദേഹസുഖം വര്‍ധിക്കും. വാഹനങ്ങള്‍ മുഖേന കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. അനാവശ്യച്ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയും. ദൂരയാത്ര വേണ്ടിവന്നേക്കും.

​കര്‍ക്കടകം (പുണര്‍തം കാൽ, പൂയം, ആയില്യം)

പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട സമയമാണ്. ഏതുകാര്യവും സമര്‍ത്ഥമായി കൈകാര്യം ചെയ്യും. വിവാഹകാര്യങ്ങളിൽ തീരുമാനമാകും. ബന്ധുക്കളിൽ നിന്ന് അകന്നു കഴിയേണ്ടിവരും. വിദേശയാത്രയ്ക്ക് വാരം ഗുണകരമാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളിൽ വിജയിക്കും.

​ചിങ്ങം (മകം, പൂരം, ഉത്രം കാൽ)

അവസരങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിയും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. കേസുകളിൽ വിജയിക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ക്രവിക്രയങ്ങളിൽ നേട്ടമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ പ്രതീക്ഷിക്കാം.

​കന്നി (ഉത്രം മുക്കാൽ, അത്തം, ചിത്തിര അര)

കുടുംബച്ചെലവുകള്‍ നിയന്ത്രിക്കാനാവും. പൊതുപ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. വിദേശത്തുനിന്ന് ധനാഗമം പ്രതീക്ഷിക്കാം. ജനസമ്മിതി വര്‍ധിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ ശ്രദ്ധിക്കണം. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും.

​തുലാം (ചിത്തിര അര, ചോതി, വിശാഖം മുക്കാൽ)

തീരുമാനങ്ങളിൽ ഉറച്ചുനിൽക്കണം. സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകില്ല. കുടുംബാന്തരീക്ഷം മോശമാകും. കടബാധ്യതകള്‍ ഉണ്ടാകും. ബന്ധുജനങ്ങളുമായി പിണങ്ങും. കലാരംഗത്ത് അവസരങ്ങള്‍ നഷ്ടപ്പെടും. വീട്ടിൽ നിന്ന് അകന്നു താമസിക്കും. ജനാനുകൂല്യം കുറയും.

​വൃശ്ചികം (വിശാഖം കാൽ, അനിഴം, തൃക്കേട്ട)

സംഘടനാ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ബന്ധുഗുണം ഉണ്ടാകും. വാഹന റിപ്പയര്‍ വേണ്ടിവരും. മാതാവിന്റെ അഭിപ്രായം മാനിക്കണം. മനോവ്യാകുലതകള്‍ മാറും. ഊഹക്കച്ചവടത്തിൽ ശ്രദ്ധിക്കണം. വിദേശ നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയരുത്.

​ധനു (മൂലം, പൂരാടം, ഉത്രാടം കാൽ)

വിവേകത്തോടെ പ്രവര്‍ത്തിക്കുക. കര്‍മനേട്ടങ്ങള്‍ വര്‍ധിക്കും. ചെലവുകള്‍ നിയന്ത്രിക്കും. ശത്രുക്കളുമായി രമ്യതയിൽ എത്തും. കൂട്ടുകെട്ടുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. സന്താനങ്ങളുടെ രോഗം മാറും. ദാനധര്‍മ്മങ്ങള്‍ ചെയ്യണം.

​മകരം (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര)

വാഹനം വാങ്ങാന്‍ പറ്റിയ സമയമല്ല. ചെലവുകള്‍ കൂടുന്ന ദിവസം. ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചാൽ അപകടങ്ങളിൽ നിന്നു രക്ഷപെടാം. പഠനതടസ്സം ഉണ്ടാകും. അസുഖങ്ങള്‍ക്കു കൃത്യമായി ഔഷധസേവ ചെയ്യുക. ഭൂമി ഇടപാടുകള്‍ ലാഭകരമാകും. ജനാനുകൂല്യത്തോടെ പ്രവര്‍ത്തിക്കാനാകും.

​കുംഭം (അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാൽ)

പുതിയ സുഹൃത്തുക്കളെ ലഭിക്കും. പഠനവിജയം ഉണ്ടാകും. വിലകൂടിയ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. ക്രയവിക്രയം, ഊഹക്കച്ചവടം ഇവ ലാഭകരമാകും. പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും. ഉചിതമായ തീരുമാനങ്ങള്‍ എടുക്കും. ആരോഗ്യം അഭിവൃദ്ധിപ്പെടും.

​മീനം (പൂരുരുട്ടാതി കാൽ, ഉതൃട്ടാതി, രേവതി)

സാമ്പത്തികമേഖല മോശമാകില്ല. കര്‍ഷകര്‍ക്കു നല്ല ദിനം. വിദ്യാര്‍ത്ഥികള്‍ പഠനത്തിൽ ശോഭിക്കും. വിലപ്പെട്ട വസ്തുവകള്‍ സ്വന്തമാക്കാന്‍ കഴിയും. ദേഹാരിഷ്ടകള്‍ മാറും. സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ഭൂമി വാങ്ങാന്‍ പറ്റിയ ദിനമല്ല. പഠനത്തിൽ ശ്രദ്ധിക്കാന്‍ കഴിയും.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button