ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം: ഈ രാശികളില്‍ ജനിച്ചവര്‍ക്ക് ഇന്ന് ആരോഗ്യപരമായി ദോഷകാലം. ധാരാളം ചെറുയാത്രകള്‍ ആവശ്യമായി വരും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സന്താനങ്ങള്‍ക്ക് വിദേശത്ത് തൊഴില്‍ലബ്ധി ഉണ്ടാകാനിടയുണ്ട്. സംഗീതം, നാടകം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ലഭിക്കും. ഇന്നത്തെ എല്ലാ രാശിക്കാരുടെയും സമ്പൂര്‍ണ്ണ നക്ഷത്രഫലം ശ്രീ അനില്‍ പെരുന്ന പറയുന്നു.
മേടം –
ഈ രാശിക്കാര്‍ ഇന്ന് ജാഗ്രതയോടെ നില്‍ക്കണം. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം.
ഇടവം –
ഈ രാശിക്കാര്‍ക്ക് ഇന്ന് കാര്യങ്ങള്‍ അനുകൂലകരമായിരിക്കില്ല. ആലോചിക്കാതെ ചെയ്യുന്ന പ്രവൃത്തി അബദ്ധത്തില്‍ കലാശിക്കും. ദുഃഖ വാര്‍ത്തകള്‍ ശ്രവിക്കേണ്ടി വന്നേക്കും. കുടുംബബന്ധുക്കളുമായി പിണങ്ങും. ഉത്സാഹം കുറയും. എല്ലാ കാര്യങ്ങളും ചിന്തിച്ച് ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കുക.
മിഥുനം –
വിദ്യാര്‍ത്ഥികള്‍ ഉത്സാഹിച്ചു പഠിക്കാന്‍ ശ്രമിക്കേണ്ടതാണ്. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. കേസുകളില്‍ വിജയം. സാഹസിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതിരിക്കുക. എല്ലാകാര്യങ്ങളിലും ശ്രദ്ധിച്ച് നില്‍ക്കുക.
കര്‍ക്കടകം –
ഈ രാശിക്കാര്‍ക്ക് ഇന്ന് പൊതുവേ അനുകൂലകരമായി കാണുന്നു. പിതാവിനു ശ്രേയസ് വര്‍ധിക്കും. ഒന്നിലധികം കേന്ദ്രത്തില്‍നിന്ന് വരുമാനം
പ്രതീക്ഷിക്കാം. കടബാധ്യത തീര്‍ക്കാന്‍ കഴിയും. മാനസികമായി സന്തോഷിക്കാനുള്ള അവസരങ്ങളുണ്ടാകും. പൊതുവേ ശാന്തിയും സമാധാനവും സംതൃപ്തിയും അനുഭവിക്കാന്‍ സാധിക്കും.
ചിങ്ങം –
ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ അരിഷ്ടതകള്‍ അനുഭവപ്പെടും. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിക്കും. മത്സരവേദികളില്‍ വിജയിക്കുവാന്‍ സാദ്ധ്യത. കടബാദ്ധ്യതീര്‍ക്കാന്‍ പൂര്‍വ്വികസ്വത്ത് വില്‍ക്കേണ്ടി വരും. ചെറിയ മനക്ലേശമുണ്ടായേക്കാം.
കന്നി –
ഈ രാശിക്കാര്‍ക്ക് ഇന്ന് പൊതുവേ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയില്ല. ഭൂമി വാങ്ങണമെന്നുള്ളവര്‍ക്ക് ഉദ്ദേശം സാധിക്കും. കര്‍മരംഗത്ത് ചില മാറ്റം വരുത്തിയെന്നുവരും. കര്‍മ്മരംഗം പൂര്‍ണ്ണമായും സംതൃപ്തികരമായിരിക്കില്ല. കിട്ടേണ്ടുന്ന പണം കൈവശം വന്നുചേരും. എല്ലാ കാര്യങ്ങളും ആശ്വാസകരമായി ഭവിക്കും.
തുലാം –
ബന്ധുജനങ്ങള്‍ വാക്കുകള്‍ കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും. യാത്രകള്‍ മുഖേന പ്രതീക്ഷിച്ചതിനേക്കാള്‍ ഗുണം ലഭിക്കും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സംയമനം പാലിക്കുന്നത് ഗുണം ചെയ്യും.
വൃശ്ചികം –
ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. പ്രശ്‌നങ്ങള്‍ മധ്യസ്ഥര്‍ മുഖേന പരിഹരിക്കാന്‍ ശ്രമിക്കും. ചില കാര്യങ്ങളില്‍ ഉറച്ചതീരുമാനം എടുക്കേണ്ടി വരും. മാനസികമായ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചേക്കാം. ഏത് കാര്യം നടത്തുന്നതിന് മുമ്പും നന്നായി ചിന്തിച്ചതിന് ശേഷം മാത്രം മുന്നോട്ട് പോവുക.
ധനു –
ചെയ്യാത്ത കുറ്റത്തിന് അപവാദം കേള്‍ക്കേണ്ടി വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കുക. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സഹോദരങ്ങള്‍ക്ക് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. നയന രോഗത്തിന് സാദ്ധ്യത. സന്താനങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.
മകരം –
ഈ രാശിക്കാര്‍ക്ക് ഇന്ന് സന്തോഷകരമായിരിക്കും. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുണ്ടാകും. പുതിയ ബിസിനസ്സ് പങ്കാളിയെലഭിക്കും. വീട് പുതുക്കിപ്പണിയാന്‍ അനുകൂല സമയമാണ്. പൊതുവേ അനുകൂലകരമായ ദിനസമായിരിക്കും. മാനസികമായി ശാന്തിയും സമാധാനവും സംതൃപ്തിയുമുണ്ടാകും.
കുംഭം –
ഈ രാശികളില്‍ ജനിച്ചവര്‍ക്ക് ഇന്ന് ആരോഗ്യപരമായി ദോഷകാലം. ധാരാളം ചെറുയാത്രകള്‍ ആവശ്യമായി വരും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സന്താനങ്ങള്‍ക്ക് വിദേശത്ത് തൊഴില്‍ലബ്ധി ഉണ്ടാകാനിടയുണ്ട്. സംഗീതം, നാടകം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ലഭിക്കും.
മീനം –
മീനം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ഇന്ന് ആശ്വാസകരമായി ദിനമായിരിക്കും. ആരോഗ്യകാര്യത്തില്‍ ഉത്കണ്ഠ വേണ്ട. ഏറ്റെടുത്ത കാര്യങ്ങള്‍ പരമാവധി കഴിവ് ഉപയോഗിച്ച് നിര്‍വഹിക്കും. കര്‍മ്മമണ്ഡലത്തില്‍ സംതൃപ്തി അനുഭവിക്കാന്‍ സാധിക്കും. സന്തോഷവും സംതൃപ്തിയും പ്രദാനമാകും.