Astrology

ഇവർക്ക് ഇന്ന് വിദേശത്തുനിന്നും സാമ്പത്തിക നേട്ടം ​

Horoscope Today, 10 August 2022:

ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം (Horoscope Today) അറിയാം. ഈ രാശിക്കാരുടെ സന്താനങ്ങൾക്ക് വിദേശത്ത് തൊഴിൽ ലബ്ധി ഉണ്ടാകാനിടയുണ്ട്. ഇവർക്ക് ഇന്ന് ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടാക്കാൻ പറ്റിയ സമയം. ഈ കൂറുകാർക്ക് ലഘുവായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവർക്ക് കൂടുതൽ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. പന്ത്രണ്ട് രാശിക്കാരുടെയും ഇന്നത്തെ ഫലം എങ്ങനെയെന്ന് നോക്കാം.

മേടം –

ആരോഗ്യപരമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മൂലം മനസ്സ് അസ്വസ്ഥപ്പെടും. സന്താനങ്ങൾക്ക് വിദേശത്ത് തൊഴിൽ ലബ്ധി ഉണ്ടാകാനിടയുണ്ട്. അസാമാന്യമായ കർമ്മകുശലത ഉണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് കൂടുതൽ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായ ക്ലേശം അനുഭവപ്പെടും.

ഇടവം –

ഉന്നതവ്യക്തികളുമായി ബന്ധം സ്ഥാപിക്കാൻ കവിയും. സന്താനശ്രേയസ്സ്, മനഃസുഖം എന്നിവ ഉണ്ടാകും. നേത്രരോഗങ്ങൾക്ക് കുറവുണ്ടാകും. വിദേശത്തുനിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ വാങ്ങിക്കാൻ സാധിക്കും.

മിഥുനം –

ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സന്താനലബ്ധിക്കായി കാത്തിരിക്കുന്നവർക്ക് തടസങ്ങൾ നേരിടും. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ ഉത്സാഹം പ്രകടമാക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും.

കർക്കടകം –

യുവജനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും. ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടാക്കാൻ പറ്റിയ സമയമാണ്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. സന്താനശ്രേയസ്സുണ്ടാകും.

ചിങ്ങം –

ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ഗൃഹത്തിൽ നിന്നും മാറി താമസിക്കേണ്ട അവസ്ഥ ഉണ്ടാകും. കർഷകർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. സന്താനങ്ങൾക്ക് തൊഴിൽ ലബ്ധി. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം യാത്രകൾ ചെയ്യേണ്ടി വരും.

കന്നി –

വരവുചിലവുകൾ ഒത്തുപോകും. കലാകാരന്മാർക്ക് കഴിവു തെളിയിക്കാൻ അവസരം ലഭിക്കും. ഏതു കാര്യവും സമർത്ഥമായി കൈകാര്യം ചെയ്യും. തൊഴിൽ മേഖലയിൽ അപ്രതീക്ഷിത സ്ഥാനചലനം ഉണ്ടായേക്കാം.

തുലാം –

കർഷകർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. അസാധാരണ വാക് സാമർത്ഥ്യം പ്രകടമാക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം യാത്രകൾ ചെയ്യേണ്ടി വരും.

വൃശ്ചികം –

സഹോദരങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. പുതിയ ബിസിനസ്സുകൾ ആരംഭിക്കും. ലഘുവായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ചെയ്യുന്ന തൊഴിലിൽ തൃപ്തി ഉണ്ടാകില്ല.

ധനു –

കൂടുതൽ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. ആരോഗ്യപരമായി ദോഷകാലം. ടെസ്റ്റുകളിലും, ഇന്റർവ്യൂകളിലും പങ്കെടുക്കുന്നവർക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും. അനാവശ്യമായ ചിന്തകൾ അവസാനിപ്പിക്കുക.

മകരം –

വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മികച്ച വിജയം ഉണ്ടാകും. കർമഗുണം, സന്താനഗുണം എന്നിവ ഉണ്ടാകും. ധനാഗമം വർധിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദം ആകും. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകും.

കുംഭം –

നൂതന ഗൃഹോപകരണങ്ങൾക്കായി പണം ചെലവഴിക്കും. ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കും. ശത്രുക്കൾ മിത്രങ്ങളാകാൻ ശ്രമിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് ആഗ്രഹ സാഫല്യം.

മീനം –

മനസ്സിന് സന്തോഷം ഉണ്ടാകുന്ന സംഭവങ്ങൾക്ക് സാക്ഷ്യംവഹിക്കും. ഉചിതമായ തീരുമാനങ്ങളെടുക്കാൻ വിഷമിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് അനുകൂല സമയം. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പൊതുവേദിയിൽ ശോഭിക്കാനാകും.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button