തന്റേതല്ലാത്ത കാരണത്താല്‍ കാലാവധി കഴിഞ്ഞ റെസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ക്ക് കാലാവധി കഴിഞ്ഞ് 90 ദിവസത്തിനുള്ളില്‍ ജോലി മാറാം
Holders of expired residency permits for reasons other than their own can change jobs within 90 days of expiration.
ദോഹ: ഖത്തര്‍ പ്രവാസികള്‍ക്ക് ഇനിമുതൽ റെസിഡന്‍സി പെര്‍മിറ്റ് കാലാവധി കഴിഞ്ഞ് 90 ദിവസത്തിനുള്ളില്‍ പുതിയ ജോലിയിലേക്ക് മാറുവാൻ സാധിക്കും. ഇതുമായി ബന്ധപ്പെട്ട മന്ത്രിസഭയുടെ തീരുമാനം തിങ്കളാഴ്ച്ച ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.
തന്റേതല്ലാത്ത കാരണത്താല്‍ കാലാവധി കഴിഞ്ഞ റെസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പുതിയ തീരുമാനപ്രകാരം, ഇത്തരത്തിലുള്ള തൊഴിലാളികളെ താല്‍ക്കാലികമായി നിയമിക്കുമ്പോള്‍ പുതിയ തൊഴിലുടമയ പുതിയൊരു തൊഴില്‍ കരാര്‍ കൂടി സമര്‍പ്പിക്കണം. തൊഴിലാളിയും തൊഴിലുടമയും ഒപ്പിട്ടതായിരിക്കണം ഈ കരാര്‍. തൊഴിലാളികളുടെ വരവ്, പോക്ക്, താമസം നിയന്ത്രിക്കുന്ന 2015ലെ 21ാം നമ്പര്‍ തീരുമാനം ഭേദഗതി ചെയ്താണ് പുതിയ നിയമം കൊണ്ടുവന്നരിക്കുന്നത്.
തൊഴില്‍ മാറ്റം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് തൊഴിലാളിയെ വിവരമറിയിക്കും. പുതിയ തീരുമാനം ഇന്നുമുതൽ നിലവിൽ വന്നു.