Health

കുടവയർ കുറയ്ക്കാൻ ഇതാ ചില ആയുർവേദ പ്രയോഗങ്ങൾ

Here are some Ayurvedic remedies to reduce belly fat

നിങ്ങളുടെ മോശം ജീവിതശൈലി മുതൽ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം വരെ, നിങ്ങളുടെ വയറ്റിൽ കൊഴുപ്പ് വർദ്ധിക്കുന്നതിന് നിരവധി കാരണങ്ങളുണ്ടാകാം! ശരീരത്തിലെ ആ അധിക ഭാരം കുറയ്ക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെങ്കിലും, കുടവയർ കുറക്കുക എന്നത് അത്ര എളുപ്പമല്ല, മാത്രമല്ല അത് വളരെ ശ്രമകരവുമാണ്. എന്നാൽ, വയർ മുന്നോട്ടേക്ക് തള്ളിനിൽക്കും എന്ന ശങ്ക കൂടാതെ ക്രോപ്പ് ടോപ്പ് ധരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അതിന് പറ്റിയ സമയമാണിത്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ആവശ്യത്തിന് വ്യായാമം ചെയ്യുക! ആരോഗ്യകരമായ ഒരു ജീവിതരീതി പിന്തുടരുക.

ഇതിനെല്ലാം പുറമെ മറ്റൊരു ഫലപ്രദമായ പോംവഴി കൂടിയുണ്ട്. നമ്മുടെ സ്വന്തം ആയുർവേദം! പ്രകൃതിദത്ത ഔഷധങ്ങളുടെ ഈ ശക്തമായ ചികിത്സാരീതി നമ്മുടെ ആരോഗ്യത്തെ എങ്ങനെ പല വിധത്തിൽ സഹായിക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം. അതുപോലെ തന്നെ വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും വിവിധ ജീവിതശൈലി രോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിനും ആയുർവേദത്തെ ആശ്രയിക്കുന്നത് ഏറ്റവും ഉത്തമമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന ആയുർവേദ പ്രകാരമുള്ള ചില ശക്തമായ ചേരുവകൾ ഇതാ. ഈ ചേരുവകൾ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ഭക്ഷണക്രമത്തിനും ശരീരസംരക്ഷണത്തിനും സഹായിക്കുന്നതോടൊപ്പം നിങ്ങളുടെ മെറ്റബോളിസവും ദഹനവും വർദ്ധിപ്പിക്കും.

1. ഗുൽഗുലു ഏറ്റവും പുരാതനമായ ഔഷധ മരുന്നുകളിലൊന്നായ ഗുൽഗുലു മരത്തിൽ നിന്നുള്ള സ്രവം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഗുണം ചെയ്യുന്ന ഗുഗ്ഗൽസ്റ്റെറോൺ എന്ന സസ്യ സ്റ്റിറോൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഗുഗ്ഗുൽസ്റ്റെറോൺ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുമെന്ന് മാത്രമല്ല, നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകളുടെ അളവ് കുറയ്ക്കുകയും ചെയ്യും.

2. കറുവപ്പട്ട നമ്മുടെ വീടുകളിലെ അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന ഒരു ചേരുവയാണ് കറുവപ്പട്ട. ഇവ നമ്മുടെ ഭക്ഷണത്തിന് മനോഹരമായ സൗരഭ്യവാസനയും സ്വാദും മാത്രമല്ല, നിരവധി ഔഷധ ഗുണങ്ങളും നൽകുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ഉപാപചയം മെച്ചപ്പെടുത്തുന്നത് വരെ കറുവപ്പട്ടയ്ക്ക് ധാരാളം ഗുണങ്ങൾ പകരുവാൻ കഴിയും! മാത്രമല്ല, ഇത് സംതൃപ്തിയുടെ വികാരം വർദ്ധിപ്പിക്കുകയും നിങ്ങളുടെ ഭക്ഷണത്തോടുള്ള ആർത്തിയെ അടിച്ചമർത്തുകയും ചെയ്യുന്നു. അതിനാൽ, നിങ്ങളുടെ പ്രിയപ്പെട്ട ചായയിൽ ഈ സ്വാദിഷ്ടമായ ചേരുവ കലർത്തി കുടിച്ചാലോ?

3. കുടംപുളി ശരീരഭാരം കുറയ്ക്കാനുള്ള ആനുകൂല്യങ്ങളുടെ പേരിൽ ഏറെ ജനപ്രീതി നേടിയ ഒരു ചേരുവയാണിത്. പുളി കൊഴുപ്പ് ഉണ്ടാക്കുന്നതിനും സംഭരിക്കുന്നതിനുമുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ തടയുമെന്ന് കരുതപ്പെടുന്നു. ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്ന ഇവയുടെ പ്രധാന ഘടകങ്ങളിലൊന്നാണ് ഹൈഡ്രോക്സിസിട്രിക് ആസിഡ് (എച്ച്സി‌എ).

4. ത്രിഫല ത്രിഫലയിൽ നെല്ലിക്ക, കടുക്ക, താന്നിക്ക തുടങ്ങിയ മൂന്ന് ഉണങ്ങിയ പഴങ്ങളുടെ മിശ്രിതം അടങ്ങിയിരിക്കുന്നു. ഈ മിശ്രിതം നിങ്ങളുടെ ശരീരത്തിൽ നിന്ന് ദുഷിപ്പുകളെ നീക്കം ചെയ്ത് വയറിനെ ശുദ്ധീകരിക്കാനും സഹായിക്കുന്ന ഒരു മികച്ച ഒറ്റമൂലിയായി കരുതപ്പെടുന്നു. ഇത് നിങ്ങളുടെ ദഹനത്തെയും ഉപാപചയത്തെയും വർദ്ധിപ്പിക്കുകയും, വയറിലെ കൊഴുപ്പ് കളയാൻ സഹായിക്കുകയും ചെയ്യുന്നു.

5. തഴുതാമ ശരീരഭാരം കുറയ്ക്കാനുള്ള ഗുണങ്ങളുടെ പേരിൽ പ്രശസ്തമാണ് തഴുതാമ. ഇതിന് മൂത്രസഞ്ചി, വൃക്ക എന്നിവയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഡൈയൂററ്റിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ വെള്ളം തങ്ങിക്കിടക്കുന്നത് ഒഴിവാക്കുവാനായി ഈ ഘടകം നന്നായി പ്രവർത്തിക്കുന്നു. അതിനാൽ, നിങ്ങളുടെ വയറ്റിൽ നിന്ന് ആ അധിക ഭാരം വേഗത്തിൽ നീക്കം ചെയ്യപ്പെടും!

6. ഉലുവ ഉലുവ അല്ലെങ്കിൽ മെത്തി വിത്തുകൾ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കുവാൻ കാരണമാകുന്ന ഗാലക്റ്റോമന്നാൻ എന്ന വെള്ളത്തിൽ ലയിക്കുന്ന ഘടകം ഉലുവയുടെ വിത്തുകളിൽ അടങ്ങിയിരിക്കുന്നു. അതിലൂടെ ഇത് നിങ്ങളെ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തും. അതിനുപുറമെ, ഇത് നിങ്ങളുടെ മെറ്റബോളിസത്തെയും വർദ്ധിപ്പിക്കുന്നു!.

വയറിലെ കൊഴുപ്പ് കുറയ്ക്കണമെങ്കിൽ നിങ്ങളുടെ ഉപാപചയ നിരക്ക് ഏറ്റവും പ്രവർത്തനക്ഷമമാകുകയും നിങ്ങളുടെ ഭക്ഷണം ശരിയായി ദഹിക്കുന്നതും വളരെ പ്രധാനമാണ്. ആയുർവേദം ഇവയെല്ലാം ഫലപ്രദമായി പരിപാലിക്കുകയും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു!

 

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button