Kerala

ഇന്നും അതിശകതമായ മഴ, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Heavy rains today, orange alert in five districts

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും അതീവജഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. ആലപ്പുഴയിൽ വെള്ളപ്പൊക്കസാഹചര്യണ് നിലവിലുള്ളത്. കുട്ടനാട്ടിൽ സ്റ്റേ ബോട്ടുകൾ സജ്ജീകരിച്ചു. 21 അംഗ ദേശീയ ദുരന്തനിവാരണ സംഘം കുട്ടനാട്ടിൽ എത്തുമെന്നും അറിയിപ്പുണ്ട്.

ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലടക്കം മഴക്ക് നേരിയ ശമനമുണ്ട്. 2018ലെ പ്രളയകാലത്ത് മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവർ ഇത്തവണയും മാറി താമസിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലയോരമേഖലകളിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതെ സമയം, ചാലക്കുടി പുഴയിലെ ജലനിരപ്പ് അപകടനിലയിലേക്ക് ഉയർന്നിട്ടില്ല എന്നത് വലിയ ആശ്വാസമാണ് പകരുന്നത്. 7.27 മീറ്ററാണ് പുഴയിലെ ജലനിരപ്പ്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ഞായറാഴ്ചയോടെ ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് കർശനനിർദേശം നൽകിയിരിക്കുന്നത്. വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിൽ കഴിയുന്ന നിരവധിയാളുകളെ ഇതിനോടകം ക്യാമ്പുകളിലേക്ക് മാറ്റി. ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ , പത്തനംതിട്ട , കോട്ടയം , ഇടുക്കി , എറണാകുളം , തൃശൂർ , പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എംജി സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും ഇന്ന് മാറ്റിവെച്ചു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button