Kerala
കേരളത്തിൽ 17ആം തീയതി വരെ ശക്തമായ മഴ; ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
Heavy rains in Kerala till 17th; Yellow alert in ten districts today
സംസ്ഥാനത്ത് ഈ മാസം 17 വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴക്ക് കാരണം. ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര തീരത്തിന് സമീപത്താണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദം ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്.
മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴക്കൊപ്പം മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും. ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കി.