India

ആരോഗ്യമുള്ളവർക്ക് 2022വരെയും കൊവിഡ് വാക്‌സിന്‍ ലഭിക്കില്ല: ലോകാരോഗ്യ സംഘടന

Healthy people will not get the Covid vaccine until 2022: World Health Organization

ന്യൂഡല്‍ഹി: ആരോഗ്യമുള്ള യുവാക്കൾക്ക് 2022വരെയും കൊവിഡ് വാക്‌സിന്‍ ലഭിച്ചേക്കില്ലെന്ന് ഡബ്യുഎച്ച്ഒ. ഡബ്യുഎച്ച്ഒയുടെ സോഷ്യൽ മീഡിയ ഇവന്‍റിൽ സംസാരിക്കവെ സംഘടനയുടെ ചീഫ് സയന്‍റിസ്റ്റ് സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം പറഞ്ഞത്. പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ പ്രായമേറിയവരെയും മറ്റ് അസുഖങ്ങൾ ഉള്ളവരെയുമായിരിക്കും ആദ്യം പരിഗണിക്കുകയെന്നും അവർ വ്യക്തമാക്കി. ‘ആരോഗ്യ പ്രവർത്തകരിലും മറ്റ് മുൻനിര പ്രവർത്തകരിലുമാണ് ഇത് ആരംഭിക്കുന്നത്. എന്നാൽ അവിടെ പോലും ആർക്കാണ് കൂടുതൽ അപകടസാധ്യതയുള്ളതെന്ന് നിർവചിക്കേണ്ടതുണ്ട്. തുടർന്ന് പ്രായമായവർ തുടങ്ങി മറ്റുള്ളവരിലേക്ക്’ പറഞ്ഞു. ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരന് 2022വരെ കാത്തിരിക്കേണ്ടി വരുമെന്നും അവർ കൂട്ടിച്ചേർത്തു.

കൊവിഡിനെ ചെറുക്കാൻ രോഗം വന്നതിലൂടെ ഉണ്ടാകുന്ന ഹെർഡ് ഇമ്മ്യൂണിറ്റി (herd immunity) മതിയെന്ന സങ്കൽപ്പം അധാർമികമാണെന്ന ലോകാരോഗ്യ സംഘടന തലവന്‍റെ വാക്കുകൾ ആവർത്തിച്ച സൗമ്യ സ്വാമിനാഥൻ ഹെർഡ് ഇമ്മ്യൂണിറ്റിയെക്കുറിച്ച് വാക്സിന്‍റെ പശ്ചാത്തലത്തിൽ മാത്രമേ തങ്ങൾ സംസാരിക്കൂവെന്നും വ്യക്തമാക്കി. 70 ശതമാനം ആളുകള്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞാലേ വ്യാപനം തടയാന്‍ കഴിയുകയുള്ളൂവെന്നും അവർ പറഞ്ഞു.

നേരത്തെ ഹെർഡ് ഇമ്മ്യൂണിറ്റിയെക്കുറിച്ച് സംസാരിച്ച ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അധാനോം ഗബ്രയേസസ് ഇത് ജനങ്ങളെ രോഗത്തിൽനിന്ന് മുക്തരാക്കുന്നതിന് മാത്രമാണെന്നും അല്ലാതെ രോഗികളുടെ എണ്ണം കൂട്ടുന്നതിനല്ലെന്നും പറഞ്ഞിരുന്നു. പൊതുജനാരോഗ്യ ചരിത്രത്തിന്‍റെ ഒരു ഘട്ടത്തിൽ പോലും പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള മാർഗമായി ഹെർഡ് ഇമ്മ്യൂണിറ്റിയെ ഉപയോഗിച്ചിട്ടില്ലെന്നും ഈ മാർഗം ശാസ്ത്രീയമായും ധാർമികമായും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പൂർണ്ണമായി വ്യക്തമാകാത്ത ഒരു വൈറസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നത് അനീതിയാണ്, ഒരിക്കലും പ്രതിരോധ മാർഗമല്ലെന്നും ഗബ്രയേസസ് വ്യക്തമാക്കിയിരുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button