Kerala

‘മരിക്കാൻ പോകുകയാണെന്ന് മകളോട് പറഞ്ഞു, വൈഗയെ ശരീരത്തോട് ചേർത്ത് ശ്വാസം മുട്ടിച്ച് കൊന്നു’

'He told his daughter he was going to die, and Vaiga was strangled to death.'

കൊച്ചി: കടബാധ്യത വർധിച്ചതോടെയാണ് മകളെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് സനു മോഹൻ (40). ഒരുമിച്ച് മരിക്കാനാണ് തീരുമാനിച്ചത്. നമ്മൾ മരിക്കാൻ പോകുകയാണെന്ന് മകളെ അറിയിച്ചിരുന്നുവെന്നും ഇയാൾ പോലീസിന് മൊഴി നൽകിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു. ഞായറാഴ്‌ച കർണാടകയിലെ കാർവാറിൽ നിന്ന് പിടിയിലായ ഇയാളെ ഇന്ന് പുലര്‍ച്ചെ 4.15 ഓടെ തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

കടബാധ്യത മൂലം ഭാര്യയെ വീട്ടിലെത്തിച്ച ശേഷമാണ് താനും മകളും മരിക്കാൻ തീരുമാനിച്ചത്. ഫ്ലാറ്റിൽ വെച്ച് മകളോട് നമ്മൾ മരിക്കാൻ പോകുന്നുവെന്ന് വ്യക്തമാക്കി. ഇതിനിടെ മകൾ കരഞ്ഞ മകളെ ശരീരത്തോട് ചേർത്ത് നിർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മൃതദേഹം ബെഡ് ഷീറ്റിൽ പൊതിഞ്ഞ് മുട്ടാർ പുഴയിൽ ഉപേക്ഷിച്ചു.

മകളെ പുഴയിൽ എറിഞ്ഞ ശേഷം മരിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ലെന്നും സനു മോഹൻ പോലീസിനോട് വ്യക്തമാക്കി. തനിയെ മരിച്ചാൽ മകൾ അനാഥയാകുമെന്നതിനാലാണ് വൈഗയെ കൊലപ്പെടുത്തിയത്. പലതവണ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ബാംഗ്ലൂരിലും കർണാടകയിലും പോയത് ജീവനൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ ഭയം മൂലം ആത്മഹത്യ ചെയ്യാനായില്ലെന്നും ഇയാൾ പറഞ്ഞു.

അതേസമയം, സനു മോഹൻ്റെ മൊഴി പോലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ഫ്ലാറ്റിൽ വെച്ച് മകളെ കൊലപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും വൈഗ മരിച്ചിരുന്നില്ല. ബോധരഹിതയായ കുട്ടി മരിച്ചെന്ന് കരുതിയാണ് പുഴയിൽ ഉപേക്ഷിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.

മാർച്ച് 20ന് ആണു സനു മോഹനെയും മകൾ വൈഗയെയും (13) കാണാതായത്. പിറ്റേന്ന്, വൈഗയെ മുട്ടാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇതിനിടെ സനു മോഹൻ ഒളിവിൽ പോയി. ഇയാളുടെ കാർ കോയമ്പത്തൂരിൽ എത്തിയതായി കണ്ടെത്തിയതോടെ തമിഴ്‌നാട് കേന്ദ്രീകരിച്ച് രണ്ടാഴ്‌ചയാണ് പോലീസ് അന്വേഷണം നടത്തിയത്. ഇതിനിടെയാണ് മൂകാംബികയിലെ ഒരു ലോഡ്‌ജിൽ ഇയാൾ എത്തിയതായി പോലീസ് കണ്ടെത്തിയത്. താമസിച്ചിരുന്ന മുറി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചതോടെയാണ് ഇയാള്‍ മുങ്ങിയെന്ന് സ്ഥിരീകരിച്ചത്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button