Health

രാത്രി സുഖമായുറങ്ങണോ? ശ്രദ്ധിക്കൂ ഈ ഏഴ് കാര്യങ്ങൾ.

Have a good night's sleep? Here are seven things to keep in mind.

നിങ്ങളുടെ ഊർജ്ജനില മുതൽ പ്രതിരോധശേഷി, ശരീരഭാരം, മാനസികാവസ്ഥ, രോഗത്തോടുള്ള സഹിഷ്ണുത, ശരീര വളർച്ച, പുനരുജ്ജീവനം, വാർദ്ധക്യ ലക്ഷണങ്ങൾ എന്നിവയെല്ലാം നിങ്ങൾ എത്ര നന്നായി ഉറങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്തുന്നതിന്, കൃത്യമായ ഭക്ഷണക്രമം, ജീവിതശൈലി എന്നിവ സഹായിക്കും. ഉദാസീനതയും അലസതയും കുറവുള്ള, സജീവവും ആരോഗ്യകരവുമായ ജീവിതശൈലി ആണ് നല്ല ഉറക്കത്തിന്റെ വേണ്ട പ്രധാന കാര്യം.

നല്ല പോഷകാഹാരം, ശാരീരിക പ്രവർത്തനത്തിന്റെ അളവ്, സമ്മർദ്ദം, നിങ്ങളുടെ ഉറക്ക സമയത്തെ രീതികൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് നല്ല ഉറക്കം ലഭിക്കുന്നതിന് ആധാരം. സ്ഥിരമായി വ്യായാമം ചെയ്യുക, ആരോഗ്യകരമായി ഭക്ഷണം കഴിക്കുക, പുകയില ഉപഭോഗം കുറയ്ക്കുക തുടങ്ങിയ ചില ശീലങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ രാത്രി സുഖമായ ഉറക്കം നിങ്ങൾക്ക് ലഭിക്കുന്നു.

രാത്രി ശരിയായ ഉറക്കം ലഭിക്കുവാൻ അത്താഴം കുറച്ച് കഴിക്കുക. ഉറങ്ങുന്നതിന് മുന്പ് ടിവി, മൊബൈൽ ഫോൺ എന്നിവയുടെ ഉപയോഗം കുറയ്ക്കുക, കിടക്കയിൽ കിടന്നുകൊണ്ട് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക. ഉറക്കം മെച്ചപ്പെടുത്തുവാൻ ഉറങ്ങുന്നതിന് മുമ്പ് മദ്യം കുടിക്കുന്ന ശീലം ഒഴിവാക്കുക.

നല്ല ഉറക്കം ലഭിക്കുന്നതിനുള്ള ആഹാരശീലങ്ങൾ

പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവയൊക്കെ അടങ്ങിയ ഭക്ഷ്യവിഭവങ്ങൾ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഇവയിൽ ഏതെങ്കിലും ഒന്ന് കുറവ് വന്നാൽ, അത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും.

നന്നായി ഉറങ്ങാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ, വയറിന് ഭാരം അനുഭവപ്പെടാത്ത ഭക്ഷണം കഴിക്കുന്നതായിരിക്കും നിങ്ങൾക്ക് ഉത്തമം. രാത്രി നിങ്ങൾ ഭക്ഷണം വളരെയധികം കഴിക്കുകയാണെങ്കിൽ ശരീരരത്തിന് ഭക്ഷണം ദഹിപ്പിക്കുവാനായി കഠിനമായി പ്രവർത്തിക്കേണ്ടി വരുന്നു. അതിനാൽ നിങ്ങൾക്ക് നന്നായി ഉറങ്ങാമെങ്കിലും, രാവിലെ എഴുന്നേൽക്കുമ്പോൾ ഇതുമൂലം വളരെയധികം ക്ഷീണം അനുഭവപ്പെടാം.

നിങ്ങൾക്ക് ഒരു പക്ഷെ മദ്യപിച്ച് കഴിഞ്ഞാൽ ഉറങ്ങുന്നതിന് എളുപ്പമായിരിക്കും. എന്നിരുന്നാലും, മദ്യം നിങ്ങളുടെ ഉറക്ക രീതിയെ അസ്വസ്ഥമാക്കുകയും ഗാഢനിദ്രയിലേക്ക് പോകാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഉറക്ക രീതി മെച്ചപ്പെടുത്തുന്നതിനായി മദ്യപാനം കുറയ്ക്കുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യുന്നതാണ് നല്ലത്.

നല്ല ഉറക്കം ലഭിക്കാൻ ദിവസേന നിങ്ങൾ കുടിക്കുന്ന ചായയുടെയും കാപ്പിയുടെയും അളവ് കുറയ്ക്കുക. കാഫീൻ അടങ്ങിയ പാനീയം നിങ്ങളുടെ ഉറക്കസമയത്തിന് നാല് മുതൽ ആറ് മണിക്കൂർ മുൻപ് വരെ മാത്രം കുടിക്കുക. ചായ, കാപ്പി എന്നിവ കൂടാതെ ഗ്യാസ് ഉള്ള എയറേറ്റഡ് ഡ്രിങ്ക്സ്, എനർജി ഡ്രിങ്ക്സ്, ഡയറ്റ് സോഡ എന്നിവയിലും കഫീൻ അടങ്ങിയിട്ടുണ്ട്.

രാത്രിയിൽ ക്ഷീണം അനുഭവപ്പെടാനും ഗാഢനിദ്ര ലഭിക്കുവാനുമായി നിങ്ങൾ കരുതിവച്ച ഊർജ്ജം എരിച്ചുകളയേണ്ടതുണ്ട്. കഠിനമായ വ്യായാമത്തിനും ശാരീരിക പ്രവർത്തനത്തിനും നിങ്ങൾ കൂടുതൽ ഊർജ്ജം ചിലവഴിക്കുകയാണെങ്കിൽ, നിങ്ങൾക്ക് രാത്രി വേഗം ഉറങ്ങുവാൻ സാധിക്കുന്നതാണ്. കൃത്യമായ വ്യായാമം വേഗത്തിൽ ഉറങ്ങാൻ സഹായിക്കുമെന്നും ഉറക്കത്തിൽ ശരീരത്തെ മികച്ച രീതിയിൽ പുനരുജ്ജീവിപ്പിക്കുവാൻ സഹായിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

നല്ല ശീലങ്ങളിലൂടെ ആരോഗ്യം സംരക്ഷിക്കുക.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button