Qatar
ഹമദ് ആശുപത്രി മോർച്ചറി ജീവനക്കാരൻ ഹൈദ്രോസിന് യാത്രയപ്പ് നൽകി
Hamad Hospital mortuary employee bids farewell to Hydros
ദോഹ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹമദ് ആശുപത്രി മോർച്ചറി ജീവനക്കാരനായ ഹൈദ്രോസിന് കെ എം സി സി ഖത്തർ യാത്രയയപ്പ് നൽകി. കെ എം സി സി അൽ ഇഹ്സാൻ മയ്യത്ത് പരിപാലന കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ കെ എം സി സി സംസ്ഥാന പ്രസിഡണ്ട് എസ് എ എം ബഷീർ സ്നേഹോപഹാരം നൽകി. ചടങ്ങിൽ കെ. എം സി സിയുടെയും അൽ ഇഹ്സാൻ മയ്യത്ത് പരിപാലന കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.