Health

മുടി കളയാതെ വളര്‍ത്തും, കറുപ്പിയ്ക്കും വാഴപ്പൂ നാടന്‍ ഡൈ

Hair is grown without shedding, black and banana flower native dye

മുടി നരയെന്നത് പ്രായമായവര്‍ക്കുണ്ടാകുന്ന സ്വാഭാവിക മാറ്റമാണ്. മെലാട്ടനിന്‍ എന്ന ഘടകമാണ് മുടിയിഴകള്‍ക്ക് നിറം കൊടുക്കുന്നത്. ഇത് കുറയുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന മാറ്റമാണ് നരയ്ക്കുന്ന മുടിയെന്നത്. എന്നാല്‍ അകാലനര ചെറുപ്പത്തിലേ വരുന്ന പ്രശ്‌നമാണ്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍ പോലും കണ്ടു വരുന്ന ഒരു പ്രശ്‌നമാണിത്. ഇതിന് കാരണങ്ങള്‍ പലതും കാണും. കഴിയ്ക്കുന്ന ഭക്ഷണത്തിലെ പോഷകക്കുറവ്, മുടിയിലെ പരീക്ഷണം, സ്‌ട്രെസ് തുടങ്ങിയവ. മുടിയിലെ നരയ്ക്ക് പരിഹാരമായി പ്രായഭേദമന്യേ ഡൈ ചെയ്യുന്നവരാണ് പലരും. ഇതിനായി ഉപയോഗിയ്ക്കുന്നത് കൃത്രിമ ഡൈകളും. ഇവ താല്‍ക്കാലിക ഗുണം നല്‍കുമെങ്കിലും ഇതിലെ ചേരുവകള്‍ കെമിക്കലുകളായതിനാല്‍ തന്നെയും പല പ്രശ്‌നങ്ങളും വരുത്തുന്നു. ആരോഗ്യം തന്നെ തകരാറിലാക്കുന്നു. ഇതിന് പരിഹാരമായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഡൈ(dye)കളുമുണ്ട്. ഇത്തരം ഒന്നിനെ കുറിച്ചറിയൂ.

 

വാഴപ്പൂ

ഇതിനായി വേണ്ടത് വാഴക്കൂമ്പാണ്. നമ്മുടെ വാഴയില്‍ നിന്നും കിട്ടുന്ന വാഴക്കൂമ്പ് തന്നെ. മൂപ്പെത്തിയ വാഴക്കൂമ്പാണ് വേണ്ടത്. ഇതാണ് ഗുണം നല്‍കുക. പല ആരോഗ്യ ഗുണങ്ങളുമുളള ഇത് അയേണ്‍ സമ്പുഷ്ടവുമാണ്. ശിരോചര്‍മത്തില്‍ പുരട്ടിയാല്‍ ഇതിലൂടെ മുടിവേരുകളിലേയ്ക്ക് കടന്ന് നര മാറ്റാനും മുടി വളരാനുമെല്ലാം സഹായിക്കുന്ന ഒന്നാണിത്. അയേണ്‍ കുറവ് മുടി പെട്ടെന്ന് നരയ്ക്കാനും മുടി കൊഴിയാനുമെല്ലാം ഇടയാക്കുന്ന ഒന്നാണ്. ഇതിനുള്ള പരിഹാരമാണ് ഇതുപയോഗിച്ചുള്ള ഡൈ. മാത്രമല്ല, ഇത് ഉള്ളിലേയ്ക്ക് കഴിയ്ക്കുന്നതും ഗുണം നല്‍കും.

​നാരങ്ങ

നാരങ്ങയ്ക്ക് പല സൗന്ദര്യ, മുടി സംരക്ഷണ ഗുണങ്ങളുമുണ്ട്. ഇതിലെ വൈറ്റമിന്‍ സി മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. മുടി കറുപ്പിയ്ക്കാന്‍ സ്വാഭാവിക ഡൈ ഗുണം നല്‍കുന്ന ഒന്നാണ് ചെറുനാരങ്ങയെന്നത്. മുടിയ്ക്ക് തിളക്കം നല്‍കുന്ന ഒന്നു കൂടിയാണിത്. ബ്ലീച്ചിംഗ് ഏജന്റായി പ്രവര്‍ത്തിയ്ക്കാനുള്ള ഗുണമാണ് നാരങ്ങ ഡൈകളില്‍ ചേര്‍ക്കാന്‍ കാരണമാകുന്നത്. ഇത് ശിരോചര്‍മത്തിന്റെ ആരോഗ്യത്തിന് ഗുണകരവുമാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കിത് നല്ലൊരു മരുന്ന് കൂടിയാണ്.

ഹെന്ന

ഈ കൂട്ടില്‍ ചേര്‍ക്കുന്നത് ഹെന്നയും ചെറുനാരങ്ങയുമാണ്. മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഹെന്ന (henna) അഥവാ മയിലാഞ്ചി. മുടി വളരാന്‍ മാത്രമല്ല, മുടി നരയ്ക്കുള്ള പരിഹാരം കൂടിയാണ് ഇത്. ഹെന്ന പ്രയോഗം വേണ്ട വിധത്തിലായാല്‍ ഈ രണ്ടു ഗുണങ്ങളും ഒരു പോലെ ലഭിയ്ക്കുകയും ചെയ്യും. ഇത് മുടിയ്ക്ക് കണ്ടീഷണര്‍ ഗുണം നല്‍കും. നരച്ച മുടി (grey hair)കറുക്കാനും മുടി നരയ്ക്കാതിരിയ്ക്കാനുമെല്ലാം ഹെന്ന ഇതേറെ നല്ലതാണ്.കൂടാതെ നീളമുള്ളതും ആരോഗ്യകരവുമായ മുടിവളർച്ചയെ ഇത് പ്രോത്സാഹിപ്പിക്കുന്നു. ടാന്നിസും ഫിനോളിക്സും ഉൾപ്പെടെയുള്ള ശക്തമായ ഫൈറ്റോകെമിക്കലുകൾ ഹെന്നയിൽ നിറഞ്ഞിരിക്കുന്നു.ഇതിൻ്റെ ഉപയോഗം മുടിയുടെ അറ്റം പിളരുന്ന പ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല പരിഹാരമാർഗമാണ്.

​ഇതിനായി

ഇതിനായി മൂത്ത വാഴക്കൂമ്പിന്റെ പോളകള്‍ വേര്‍പെടുത്തിയെടുക്കുക. ഇത് നല്ലത് പോലെ കഴുകി ചെറിയ കഷ്ണങ്ങളായി അരിയുക. ഒരു വലിയ വാഴക്കൂമ്പിന് നാലഞ്ച് ചെറുനാരങ്ങയും വേണം. ഇതും തൊലിയോടെ ചെറിയ കഷ്ണങ്ങളാക്കി ഇട്ട് മിക്‌സിയില്‍ അരച്ചെടുക്കണം. ഇതിലേയ്ക്ക് ഹെന്ന പൊടി ചേര്‍ത്തിളക്കണം. ഇത് ലൂസായി അരിച്ചെടുക്കാന്‍ പാകത്തിന് വേണം, എടുക്കാന്‍. ഇത് പിന്നീട് അരിച്ചെടുക്കാം. ഒരു ഇരുമ്പു ചീനച്ചട്ടിയില്‍ ഈ മിശ്രിതം കുറഞ്ഞ തീയില്‍ വച്ച് നല്ലതു പോലെ വറ്റിച്ചെടുത്ത് പൊടി പോലെയാക്കുക. ഇത് വെയിലില്‍ വച്ച് നല്ലതു പോലെ ഉണക്കിയെടുക്കാം. പിന്നീട് മിക്‌സിയില്‍ പൊടിച്ചെടുത്ത് ഒരു ഗ്ലാസ് ജാറിലാക്കി സൂക്ഷിയ്ക്കാം. ഇതിലേയ്ക്ക് ആവശ്യത്തിന് ഏതെങ്കിലും ഓയില്‍, വെളിച്ചെണ്ണ മതിയാകും, ചേര്‍ത്തിളക്കി മുടിയില്‍ പുരട്ടാം. എണ്ണ വേണ്ടെങ്കില്‍ വെള്ളം ചേര്‍ക്കാം. ഇത് പുരട്ടി മുടി കഴുകേണ്ട കാര്യമില്ല. ഉടന്‍ എന്തായാലും കഴുകരുത്. ഷാംപൂ തേച്ച് കഴുകേണ്ട കാര്യവുമില്ല. പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞേ കഴുകുന്നുവെങ്കില്‍ കഴുകാവൂ. മുടി കറുപ്പിയ്ക്കാന്‍ മാത്രമല്ല, മുടി വളരാനും ഇതേറെ നല്ലതാണ്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button