ദോഹ : പ്രവാസ ഭൂമികയിൽ ശരീരിക സംരക്ഷണം മുൻ നിർത്തി ഒരു യുവജന കൂട്ടായ്മ. ഗുഡ്-ലൈഫ് യൂത്ത് മിഷൻ (GYM – ഖത്തർ ) എന്ന പേരിൽ യുവാക്കളിൽ ആരോഗ്യ സംരക്ഷണവും, ശരീരിക പുഷ്ഠിയും നിലനിർത്തി ആയോധന കലകളും കായിക വിനോദങ്ങളും മുൻ നിർത്തി വരും കാല തലമുറക്ക് മാറാ രോഗങ്ങളിൽ നിന്നും സംരക്ഷണ കവചം ഒരുക്കുക എന്ന ഉദാത്ത ലക്ഷ്യവുമായി ഖത്തറിൽ ഒരു യുവജന കൂട്ടായ്മ രൂപം കൊണ്ടു. ആരും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒരു ആരോഗ്യ നവോത്ഥാനത്തിന് ലക്ത്ത ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ വെച്ച് നാന്ദി കുറിച്ച് കൊണ്ടു ജിം ഖത്തറിനു ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഇന്റർ നാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ ഒരു മിനുട്ടിൽ ഏറ്റവും കൂടുതൽ പുഷ് അപ്പ് ചെയ്തു ലോക റെക്കോർഡ് കരസ്ഥമാക്കിയ ഷഫീക് ചാലക്കുടി യാണ് ചെയർമാൻ* ആസ്പയർ ഫിറ്റ്നസ് ഇൻസ്‌ട്രെക്റ്റർ , ജാസിം റയ്യാൻ, അബ്ദുള്ള ഹുസൈൻ* എന്നിവർ വൈസ് ചെയർമാന്മാരായും തെരെഞ്ഞെടുക്കപ്പെട്ടു.
ഖത്തറിൽ ഉടനീളം ആയോധന പരിശീലന രംഗത്ത് നൂറു കണക്കിന് ശിഷ്യ ഗണങ്ങളുള്ള umai ഖത്തർ കൺവീനർ നിസാം പേരാമ്പ്ര യാണ് ജിം ഖത്തർ ജനറൽ കൺവീനർ സിദ്ര മെഡിക്കൽ സിറ്റിയിൽ IT പ്രൊഫസണലും, പ്രമുഖ ഫുട്‌ബോൾ പ്ലേയറൂമായ ജവാദ് അഹമ്മദ് , ശംസുദ്ധീൻ കാഞങ്ങാട് എന്നിവർ കൺവീനർ മാരും. ജിഹാദ് അക്ബർ, ഷഫീക് വടകര, എന്നിവർ ഡയരക്ടർ ബോർഡ് അംഗങ്ങളുമാണ്..
ഡയരക്ടർ ബോർഡ് അംഗങ്ങളെ കൂടാതെ ഹാഷിർ വയനാട്, അബ്ദുൽ ഫത്താഹ്, ജാസിം നസീബ്, നൗഫൽ കുണ്ടോട്ടി, Dr. ഷെബിൻ സിറാജ്, ഫഹദ് ലക്ത, ജസീർ ഉംസിലാൽ, ഫിറാസ് ഫൈസൽ, അസ്‌ലം വകറ, ഷെബിൽ ഷെരീഫ്,, സൽമാൻ ഇസ്മായിൽ,മുഹമ്മദ് ഖനി, റാഷിദ് പയ്യോളി, ആസിഫ് കുറ്റ്യാടി, എന്നിവരാണ് എക്സികുട്ടീവ് അംഗങ്ങൾ.
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റെർ ഉപാദ്യക്ഷൻ മുനീർ മങ്കട, അഡ്വൈസറി ബോർഡ് ചെയർമാൻ അക്ബർ കാസിം, സെക്രട്ടറി താജ് സമാൻ എന്നിവർ തെരഞ്ഞെടുപ്പിനു നേതൃത്വം നൽകി. റഊഫ് കൊണ്ടോട്ടി, ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇസ്മായിൽ വില്ല്യാപ്പള്ളി, മുഹമ്മദ് അലി ഒറ്റപ്പാലം , അബ്ദുൽ ഹാദി എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് പരിപാടികൾ നടത്തിയത്.