ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ നിവേദനം നൽകി
Gulf Calicut Air Passengers Association Qatar submitted the petition
ദോഹ: വിദേശ രാജ്യങ്ങളിലേക്ക് തൊഴിലിനായി തിരിച്ചു വരാനുള്ള അനുമതി നൽകിയ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള സാധാരണ നിലയിലുള്ള വിമാന സർവീസുകൾ പുനരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി, കേന്ദ്ര വ്യേമയാന മന്ത്രി, വിദേശകാര്യ സഹമന്ത്രി, നോർക്കാ സി.ഇ.ഒ എന്നിവർക്ക് ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ് ) നിവേദനം നൽകി. നിലവിൽ നിർത്തിവെച്ച വിമാന സർവ്വീസ് ഓഗസ്റ്റ് 31വരെ നീട്ടിയത് പ്രവാസികൾക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുന്നുവെന്നും ഈ അവസരത്തിൽ താഴെ പറയുന്ന കാര്യങ്ങളിൽ പ്രത്യേക പരിഗണന വേണമെന്നും ആവശ്യപ്പെട്ടു.
വിമാനയാത്ര സാധ്യമാക്കുന്നതിനായി വിവിധ രാജ്യങ്ങളുമായി ആവശ്യമായ ഉടമ്പടികൾ ഉണ്ടാക്കാനുള്ള നടപടികൾ വേഗത്തിൽ നടപ്പിലാക്കണം, മിതമായ നിരക്കിൽ പ്രവാസികൾക്ക് തിരികെ വരാൻ കേന്ദ്ര സർക്കാർ വന്ദേ ഭാരത് മിഷൻ സംവിധാനങ്ങൾ പോലുള്ളവ നടത്തുക,
കോവിഡിന് മുമ്പ് എടുത്ത ടിക്കറ്റുകൾ ഇതുവരെ റീഫണ്ട് ചെയ്തിട്ടില്ല, പകരം ഒരു വർഷത്തിനകം യാത്ര ചെയ്യാനുള്ള അവസരം മാത്രമാണ് നൽകിയത്. ഈ സാഹചര്യത്തിൽ ചാർട്ടേഡ് വിമാനങ്ങളിലോ, വന്ദേ ഭാരത് മിഷൻ പ്രകാരമോ യാത്ര ചെയ്യുന്നവർക്ക് വീണ്ടും ടിക്കറ്റെടുക്കേണ്ട വല്ലാത്തൊരു സാഹചര്യം വരികയും നേരെത്തെയെടുത്ത ടിക്കറ്റ് പ്രകാരം യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഈ ദുരിത കാലത്തും പ്രവാസികൾക്ക് നേരിടേണ്ടി വരുമെന്നതാണ് അവസ്ഥ. ഇത് ഒഴിവാക്കാൻ ടിക്കറ്റ് റീഫണ്ട് അനുവദിക്കുകയോ, നേരത്തെ എടുത്ത ടിക്കറ്റ് പ്രകാരം യാത്ര ചെയ്യാനുള്ള അനുമതിയോ ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ
കോടിക്കണക്കിന് രൂപയുടെ നഷ്ടം ഈ ദുരിത കാലത്തും പ്രവാസികൾക്ക് നേരിടേണ്ടി വരുമെന്നതാണ് അവസ്ഥ. ഇത് ഒഴിവാക്കാൻ ടിക്കറ്റ് റീഫണ്ട് അനുവദിക്കുകയോ, നേരത്തെ എടുത്ത ടിക്കറ്റ് പ്രകാരം യാത്ര ചെയ്യാനുള്ള അനുമതിയോ ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ ചെയ്യണമെന്നും അഭ്യർത്ഥിച്ചു.
പ്രവർത്തനങ്ങൾക്ക് പ്രസിഡൻറ് കെ.കെ ഉസ്മാൻ, ജനറൽ സെക്രട്ടറി ഫരീദ് തിക്കോടി, അബ്ദുൽ റഊഫ് കൊണ്ടോട്ടി, അർളയിൽ അഹമ്മദ് കുട്ടി, ഗഫൂർ കോഴിക്കോട്, അമീൻ കൊടിയത്തൂർ, ശാനവാസ് ബേപ്പൂർ, അബ്ദുൽ ലത്തീഫ് ഫറോക്ക്, പി.പി. സുബൈർ എന്നിവർ നേതൃത്വം നൽകി.