Kerala

കൊവിഡിനെതിരെ പൊരുതുന്ന മുന്നണി പോരാളികൾക്ക് അഭിവാദ്യങ്ങൾ; മെയ്ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

Greetings to the front line fighters fighting against Covid; CM wishes May Day

തിരുവനന്തപുരം: സാർവ്വദേശീയ തൊഴിലാളി ദിനത്തിൽ ലോകമെമ്പാടും കൊവിഡിനെതിരെ പൊരുതുന്ന മുന്നണി പോരാളികൾക്ക് അഭിവാദ്യങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ പലതും കവർന്നെടുക്കാൻ വലിയതോതിൽ ശ്രമം നടക്കുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

‘തൊഴിലാളികൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ പലതും കവർന്നെടുക്കാൻ വലിയതോതിൽ ശ്രമം നടക്കുന്ന കാലഘട്ടമാണിത്. മതത്തിൻന്‍റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കാനും ശ്രമം നടക്കുന്നു. ഇത്തരം കടന്നാക്രമണങ്ങളെയും വിഭാഗീയ പ്രവർത്തനങ്ങളെയും പ്രതിരോധിക്കുന്നതിന് തൊഴിലാളി വർഗം കൂടുതൽ ജാഗ്രത പുലർത്തേണ്ട കാലമാണിത്’ മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ ഏറ്റവുമധികം പ്രയാസം നേരിടുന്നത് തൊഴിലാളികളാണ്. മഹാമാരി നേരിടുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയാവട്ടെ ഇത്തവണത്തെ തൊഴിലാളി ദിനമെന്നും മെയ്ദിനാശംസകൾ നേർന്നുകൊണ്ടുള്ള സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

തൊഴിലാളി ദിനാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. മഹാമാരിയിൽ നിന്ന് മുക്തമായ ഒരു ലോകം പടുത്തുയർത്താൻ അത്യധ്വാനം ചെയ്യുകയാണ് തൊഴിലാളികൾ. രാപ്പകൽ വിശ്രമമറിയാതെ ജോലി ചെയ്യുന്ന അവരോട് നാം എന്നും കടപ്പെട്ടിരിക്കുന്നെന്ന് ചെന്നിത്തല പറഞ്ഞു.

‘കൊവിഡ്- 19 ലോകത്തെ വരിഞ്ഞു മുറുക്കിയപ്പോൾ തൊഴിൽ നഷ്ടപ്പെട്ടവരും നമ്മോടൊപ്പമുണ്ട്. മഹാമാരി മാറും, തൊഴിലിടങ്ങൾ വീണ്ടും സജീവമാകും, ജീവിതങ്ങൾ വീണ്ടും തളിരിടും… ഇന്ന് അവകാശപോരാട്ടത്തിന്റെ സ്മരണ തുടിക്കുന്ന ദിനം, മെയ്ദിനം ലോകതൊഴിലാളി ദിനാശംസകൾ’ രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button