ആപ്പിള്‍ ഐഫോണ്‍ 12-ന് വന്‍ ഡിമാന്റ്; ഒറ്റദിവസം വിറ്റത് 20 ലക്ഷം ഫോണുകൾ
Great demand for Apple iPhone 12; 20 lakh phones sold in a single day
ഐഫോണ്‍ 12 ഏറ്റവും ജനപ്രിയമായ ഐഫോണ്‍ ആയി മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ 6, 6 പ്ലസ് ഫോണുകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഐഫോണ്‍ ആയി ഐഫോണ്‍ 12 മാറുമെന്നും വിലയിരുത്തപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍, പെഗട്രണ്‍ കമ്പനികള്‍ ഉല്‍പാദനം വര്‍ധിപ്പിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 11 മോഡലുകള്‍ക്ക് ആദ്യദിവസം ലഭിച്ച പ്രീ ഓര്‍ഡറുകളെ ഐഫോണ്‍ 12 മറികടന്നിട്ടുണ്ടെന്നാണ് ടിഎഫ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസിലെ മിങ്-ചി കുവോ നല്‍കുന്ന വിവരം.
വെള്ളിയാഴ്ചയാണ് ഐഫോണ്‍ 12-ന്റേയും ഐഫോണ്‍ 12 പ്രോയുടെയും പ്രീ ഓര്‍ഡറുകള്‍ ആരംഭിച്ചത്. ആദ്യ ദിവസം തന്നെ 20 ലക്ഷം ഫോണുകള്‍ വിറ്റുവെന്ന് കുവോയെ ഉദ്ധരിച്ച് സി.എന്‍.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം എട്ട് ലക്ഷം ഐഫോണ്‍ 11 യൂണിറ്റുകളാണ്് വിറ്റഴിക്കപ്പെട്ടത്. ഞായറാഴ്ച പ്രീ-ഓര്‍ഡര്‍ അവസാനിച്ചപ്പോള്‍ 90 ലക്ഷം ഐഫോണ്‍ 12 യൂണിറ്റുകള്‍ വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ടാവുമെന്നും കുവോ പറയുന്നു. മെച്ചപ്പെട്ട 5ജി നെറ്റ് വര്‍ക്ക് ലഭ്യമായ ചൈനയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ഐഫോണ്‍ 12 വിറ്റഴിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഐഫോണ്‍ 12, 12 പ്രോ ഫോണുകളേക്കാള്‍ നവംബറില്‍ വില്‍പന ആരംഭിക്കാനിരിക്കുന്ന ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ മാക്‌സ് ഫോണുകള്‍ക്ക് ആവശ്യക്കാര്‍ കുറവായിരിക്കും. ചെറിയ സ്‌ക്രീന്‍ ആയതിനാലും രണ്ട് സിംകാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കാത്തതിനാലും ഐഫോണ്‍ 12 മിനിയ്ക്ക് വലിയ സ്വീകാര്യത ലഭിക്കാനിടയില്ല മിങ് ചി കുവോ പറഞ്ഞു. ആപ്പിളുമായി ബന്ധപ്പെട്ട് കൃത്യമായ പ്രവചനങ്ങള്‍ നടത്താറുള്ളയാളാണ് മിങ് ചി കുവോ.