Health

നരയാണോ പ്രശ്‌നം, മരുന്നിതാ

Gray is the problem, medicine

മുടി നര പലരേയും അലട്ടുന്ന പ്രശ്‌നമാണ്. നരച്ച മുടി പ്രായമാകുമ്പോള്‍ സ്വാഭാവിക മാറ്റമെങ്കിലും ചിലപ്പോള്‍ ചെറുപ്രായത്തില്‍ തന്നെ ഇതു സംഭവിയ്ക്കാം. സാധാരണ ഗതിയിൽ മുടിക്ക് അതിന്റെ സ്വാഭാവിക നിറം ലഭിക്കുന്നത് മെലാനിൻ പിഗ്മെന്റുകളിൽ നിന്നാണ്. അതായത് മെലാനിന്റെ അളവ് കൂടുമ്പോൾ മുടിയുടെ നിറവും കൂടും. ഈ പ്രക്രിയ പ്രായത്തിനനുസരിച്ചാണ് സാധാരണ സംഭവിക്കുന്നത്. ഇതിലുണ്ടാകുന്ന മാറ്റങ്ങളാണ് മുടി നേരത്തെ നരയ്ക്കാൻ കാരണമാകുന്നത്.അകാല നര ഒഴിവാക്കാന്‍ ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ.

കേശസംരക്ഷണത്തിൽ കറിവേപ്പിലയ്ക്കുള്ള പങ്ക് എത്ര പറഞ്ഞാലും തീരില്ല. ആയുർവേദത്തിൽ പോലും അകാല നരയ്ക്ക് പരിഹാരമായി ആദ്യം പറയുന്നത് കറിവേപ്പില ഫലപ്രദമായി ഉപയോഗിക്കാനാണ്.ഒരു പിടി കറിവേപ്പില നന്നായി കഴുകി വൃത്തിയാക്കുക. വൃത്തിയാക്കിയ കറിവേപ്പിലയിൽ വെള്ളം ഒട്ടും അവശേഷിച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം തിളക്കുന്ന എണ്ണയിലേക്ക് ഇടുക. ഈ ഇലകൾ പൂർണ്ണമായി എണ്ണയിൽ അലിഞ്ഞു ചേരുന്നത് വരെ തിളപ്പിക്കണം. എണ്ണ തണുത്തതിനു ശേഷം തലയിൽ തേക്കാവുന്നതാണ്. മുടിയുടെ ഓരോ ഇഴകളിലും നന്നായി തേച്ച് പിടിപ്പിച്ച് ഏകദേശം 45 മിനിട്ടിനു ശേഷം കഴുകി കളയാം. കറിവേപ്പില ഇട്ട് തിളപ്പിച്ച എണ്ണ കുപ്പിയിൽ സൂക്ഷിച്ച് ദിവസങ്ങളോ മാസങ്ങളോ ഉപയോഗിക്കാവുന്നതാണ്. നരച്ച മുടിക്ക് ഉത്തമ പരിഹാരമാണ് ഈ വിദ്യ.

അകാല നര തടയുന്നതിൽ ഇഞ്ചിക്കുള്ള പങ്ക് ചെറുതല്ല. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും മഗ്നീഷ്യവും മുടി വേഗത്തിൽ നരയ്ക്കുന്നത് തടയാൻ സഹായിക്കും.വൃത്തിയാക്കിയ ഇഞ്ചി പേസ്റ്റ് രൂപത്തിൽ ആക്കിയ ശേഷം മുടിയിൽ തേച്ച് പിടിപ്പിക്കുക. അറ മണിക്കൂറിനു ശേഷം ഇത് കഴുകി കളയാം. ഇഞ്ചി പേസ്റ്റിലേയ്ക്ക് അല്പം പാൽ യോജിപ്പിച്ച ശേഷം തലയിൽ തേക്കുന്നതും സമാന ഗുണം നൽകും.’

ഉരുളക്കിഴങ്ങ്: ഉരുളക്കിഴങ്ങിന്റെ സത്ത് തലയിൽ പുരട്ടി അൽപനേരം കഴിഞ്ഞ് കഴുകി കളയുന്നതും അകാല നരയ്ക്ക് പരിഹാരമാണ്.

ചായ കുടിക്കാൻ മാത്രമല്ല, മുടി കറുപ്പിക്കാനും ഉത്തമമാണത്രെ.. ഹെന്ന മിശ്രിതം യോജിപ്പിക്കുമ്പോൾ പലരും കടുപ്പത്തിൽ ഉണ്ടാക്കിയ ചായവെള്ളം കൂടി ചേർക്കാറില്ല?നന്നായി കടുപ്പത്തിൽ തിളപ്പിച്ചെടുത്ത ചായ ഉപയോഗിച്ച് മുടി കഴുകാം. കടുപ്പത്തിൽ ഉണ്ടാക്കിയ ചായവെള്ളം തണുത്ത ശേഷം മുടിയിൽ നന്നായി തേച്ച് പിടിപ്പിച്ച് കഴുകുക. ഇത് മുടിക്ക് നിറം നൽകുന്നതോടൊപ്പം തിളക്കം നിലനിർത്തുകയും ചെയ്യും. കട്ടൻ ചായയിൽ അല്പം ഉപ്പ് ചേർത്തും മുടി കഴുകാവുന്നതാണ്.

കറിക്ക് രുചി കൂട്ടാൻ മാത്രമല്ല സവാള. ഉള്ളിനീര് മുടിയിൽ തേച്ച് പിടിപ്പിക്കുന്നതും അകാല നര തടയാനുള്ള മാർഗ്ഗങ്ങളിലൊന്നാണ്.അല്പം ഉള്ളിനീര് വെളിച്ചെണ്ണയുമായി യോജിപ്പിച്ച് തലയിൽ തേച്ച് പിടിപ്പിച്ച ശേഷം കഴുകി കളയാം. സവാള നീര് മാത്രമായും തലയിൽ തേച്ച് പിടിപ്പിക്കാം. ഉള്ളി നീരിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും വിറ്റാമിൻ C യും അകാല നര തടയാൻ സഹായിക്കും.

കറിവേപ്പില പോലെ തന്നെ അകാല നരയെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും ശക്തിയേറിയ മറ്റൊരു മാർഗ്ഗമാണ് നെല്ലിക്ക ഉപയോഗിക്കുന്നത്. നെല്ലിക്ക ചേർത്ത എണ്ണ തലയിൽ തേച്ചാൽ മതി, മുടി അകാലത്തിൽ നരയ്ക്കുന്നതിനെ ഫലപ്രദമായി പ്രതിരോധിക്കാം.നന്നായി കഴുകിയുണക്കിയ ഒരു പാത്രത്തിലേക്ക് അല്പം വെളിച്ചെണ്ണ എടുത്ത ശേഷം അതിലേയ്ക്ക് നെല്ലിക്ക കുരു നീക്കം ചെയ്ത ശേഷം ചെറുതായി അറിഞ്ഞിടുക. രണ്ടോ മൂന്നോ നെല്ലിക്ക മതിയാകും. നെല്ലിക്കയുടെ സത്ത് മുഴുവനായും എണ്ണയിൽ ചേർന്നിറങ്ങുന്നത് വരെ എണ്ണ തിളപ്പിക്കണം. അതിനു ശേഷം ഈ എണ്ണ തണുക്കാൻ അനുവദിക്കുക. ഈ എണ്ണ തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് മുടി നരയ്ക്കുന്നത് തടയുമെന്നതിൽ സംശയമില്ല. ഉണ്ടാക്കിയെടുത്ത നെല്ലിക്ക ഉപയോഗിച്ചും എണ്ണ തിളപ്പിക്കാവുന്നതാണ്.

മൈലാഞ്ചിപ്പൊടിയും തൈരും: മൈലാഞ്ചി പൊടിയും തൈരും സമം ചേർത്ത് എടുത്ത മിശ്രിതം തലയിൽ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം ഇത് കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ആവർത്തിക്കുന്നത് മുടിക്ക് കൂടുതൽ നിറം ലഭിക്കാൻ സഹായിക്കും.

തൈരും ചെമ്പരത്തി ഇലയും: അകാല നര തടയാൻ ഉണക്കി പിടിച്ചെടുത്ത ചെമ്പരത്തി ഇല തൈരിൽ ചേർത്ത് തലയിൽ തേക്കുക.

കുരുമുളകും തൈരും: അല്പം കുരുമുളക് പൊടി തൈരിൽ ചേർത്ത് നരച്ച മുടിയിൽ തേച്ച് പിടിപ്പിക്കുന്നത് അകാല നര തടയും.

അലോവേരയും തൈരും: കറ്റാർ വാഴ അഥവാ അലോവേരയുടെ ജെൽ തൈരിൽ ചേർത്ത് മുടിയിൽ തേച്ച് പിടിപ്പിച്ച് അൽപനേരം കഴിഞ്ഞ് കഴുകുക.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button