ഗൂഗിൾ പിക്‌സൽ 4 എ സ്മാർട്ട് ഫോൺ ഓഗസ്റ്റ് 3 ന് പുറത്തിറക്കും.
Google Pixel 4A smartphone will be released on August 3rd.
ഗൂഗിൾ പിക്‌സൽ 4 എ സ്മാർട്ട് ഫോൺ ഓഗസ്റ്റ് 3 ന് പുറത്തിറക്കും. ഓഗസ്റ്റ് ആദ്യം പ്രഖ്യാപിക്കുമെന്ന് ടിപ്പ്സ്റ്റർ ജോൺ പ്രോസർ സ്ഥിരീകരിച്ചു. ഗൂഗിൾ ഇപ്പോൾ എല്ലായിടത്തും പിക്സൽ 4 എ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുവാനും ഗൂഗിൾ അതിന്റെ ചില സവിശേഷതകളെയും എടുത്തുകാട്ടുവാനും ആരംഭിച്ചിട്ടുണ്ട്. ദീർഘകാലം നിലനിൽക്കുന്ന ബാറ്ററി, ഉയർന്ന മെഗാപിക്സൽ ക്യാമറ, കുറഞ്ഞ വെളിച്ചത്തിലും കൂടുതൽ വ്യക്തത നൽകുന്ന ക്യാമറ, മാക്രോ ഷൂട്ടിംഗ്, വീഡിയോ ചാറ്റുകൾ എന്നീ പ്രത്യേകതകൾ പിക്‌സൽ 4 എയിൽ ഉള്ളതായി ഗൂഗിൾ സൂചന നൽകുന്നു.
ഗൂഗിൾ പിക്‌സൽ 4 എ തിങ്കളാഴ്ച പുറത്തിറക്കനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഗൂഗിൾ അതിന്റെ വെബ്‌സൈറ്റിൽ ഈ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാനാണ് കൂടുതൽ സാധ്യത. മാറ്റ് ബ്ലാക്ക് വേരിയന്റും 3,080mAh ബാറ്ററിയും കൂടാതെ 18W ഫാസ്റ്റ് ചാർജിംഗ് സംവിധാനവും ഈ ഫോണിന്റെ പ്രത്യേകതകളാണ്. വിലയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.
പുതിയ പിക്‌സല്‍ ഫോണുകളുമായി മോഷന്‍ സെന്‍സ് അനുവദനീയമല്ലാത്ത ഒരു രാജ്യത്തു ചെന്നാല്‍ അതു പ്രവര്‍ത്തിക്കില്ലെന്നും ഗൂഗിള്‍ സ്മാർട്ഫോൺ പ്രേമികളെ അറിയിച്ചിട്ടുണ്ട്. അതായത് വേറെ ഏതെങ്കിലും രാജ്യത്ത് പോയി പിക്സൽ 4 വാങ്ങി ഇന്ത്യയിൽ വന്നാലും ഈ മോഷൻ സെൻസ് നമ്മുടെ രാജ്യത്ത് പ്രവർത്തിക്കില്ല എന്ന് ചുരുക്കം.
മോഷന്‍ സെന്‍സ് ജസ്റ്റര്‍, സോളി ചിപ്പ്, ഫേസ് അണ്‍ലോക്ക് ഫീച്ചർ തുടങ്ങി ഒട്ടേറെ പുതുമകളുമായാണ് പിക്‌സല്‍ 4 മോഡലുകള്‍ വരുന്നത്. ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 855 പ്രോസസറാണ് ഈ ഫോണുകൾക്ക് ശക്തി പകരുന്നത്. 5.7 ഇഞ്ച് വലിപ്പമുള്ള 1080 പിക്‌സല്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് പിക്‌സല്‍ 4ന്. 6.3 ഇഞ്ച് വലിപ്പമുള്ള 2കെ ഒഎല്‍ഇഡി സ്‌ക്രീനാണ് പിക്‌സല്‍ XLന്റേത്.
12 എംപി സെന്‍സര്‍, 16 എംപി ടെലിഫോട്ടോലെന്‍സ് എന്നിവ അടങ്ങുന്ന ഡ്യുവല്‍ കാമറകളും എട്ട് എംപിയുടെ സെല്‍ഫി കാമറകളുമൊക്കെ അടങ്ങുന്നതാണ് ക്യാമറ സംവിധാനം.