Kerala

സ്വർണ്ണക്കടത്ത് പ്രതികൾക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധം; അന്വേഷണം ശക്തമാക്കി

Gold smuggling suspects linked to international drug gang; The investigation was intensified

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് പ്രതികൾക്ക് ആഫ്രിക്കൻ ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് എൻഐഎ അന്വേഷണം ശക്തമാക്കി. സ്വർണ്ണക്കടത്ത് കേസ് പ്രതിയായ കെടി റമീസ് ടാൻസാനിയ സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിലാണ് എൻഐഎ അന്വേഷണം ആരംഭിച്ചത്.

ടാൻസാനിയയിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യാറുണ്ടായിരുന്നുവെന്ന് റമീസ് അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആഫ്രിക്ക കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയയുമായി സംഘത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് തെളിവെടുപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം പിടിയിലായ മുഹമ്മദലി ഇബ്രാഹിമുമായാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നത്. തമ്പാനൂർ, കോവളം എന്നിവിടങ്ങളിൽ പ്രതിയെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സ്വർണ്ണം വാങ്ങാനെത്തിയ പ്രതികൾ ഇവിടങ്ങളിൽ താമസിച്ചിരുന്നെന്നാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ വെളിപ്പെടുത്തൽ നടത്തിയ എയർ ഇന്ത്യ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. 2015ൽ സ്വപ്ന സുരേഷിന്റെ നേതൃത്വത്തിൽ വ്യാജ പരാതി നൽകി സ്ഥലം മാറ്റിയ ഉദ്യോഗസ്ഥനെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചതിന് സസ്പെന്റ് ചെയ്തിരിക്കുന്നത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button