Gold Price Today 29.11.23 : ഏക്കാലത്തെയും ഉയർന്ന് നിരക്കിൽ സംസ്ഥാനത്തെ സ്വർണനിരക്ക്. ചരിത്രലാദ്യമായി സംസ്ഥാന സ്വർണവില 46,000 പിന്നിട്ടു. ഇന്ന് നവംബർ 29ന് രേഖപ്പെടുത്തിയ വൻ വർധനയ്ക്ക് പിന്നാലെയാണ് സംസ്ഥാനത്തെ സ്വർണവില റെക്കോർഡ് വില യിൽ എത്തിച്ചേർന്നിരിക്കുന്നത്. ഈ വർഷം ഒക്ടോബർ മാസത്തിൽ രേഖപ്പെടുത്തിയ 45,920 രൂപ എന്ന റെക്കോർഡ് വില ഭേദിച്ചാണ് ഇന്ന് നവംബർ 29-ാം തീയതി ചരിത്രത്തിലെ ഏറ്റവും നിരക്കിൽ സംസ്ഥാന സ്വർണവില എത്തിച്ചേർന്നിരിക്കുന്നത്. ചൈനയിൽ പടരുന്ന ശ്വാസകോശ സംബന്ധമായ പനിയും സ്വർണ മാർക്കറ്റിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഇന്നത്തെ സ്വർണവില
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 75 രൂപയാണ് വർധിച്ചത്. ഒരു പവന് ഉയർന്നത് 600 രൂപയും. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,810 രൂപയാണ്. ഒരു പവന് (എട്ട് ഗ്രാം) ഈടാക്കുന്നത് 46,480 രൂപയുമാണ്.
നവംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
നവംബർ 1 – 45,120 രൂപ
നവംബർ 2 – 45,200 രൂപ
നവംബർ 3 – 45,280 രൂപ
നവംബർ 4 – 45,200 രൂപ
നവംബർ 5 -45,200 രൂപ
നവംബർ 6 – 45,080 രൂപ
നവംബർ 7- 45,000 രൂപ
നവംബർ 8- 44,880 രൂപ
നവംബർ 9 – 44,560 രൂപ
നവംബർ 10 – 44,800 രൂപ
നവംബർ 11 – 44,440 രൂപ
നവംബർ 12- 44,440 രൂപ
നവംബർ 13 – 44,360 രൂപ (നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)
നവംബർ 14 – 44,460 രൂപ
നവംബർ 15 – 44,780 രൂപ
നവംബർ 16 – 44,780 രൂപ
നവംബർ 17 – 45,240 രൂപ
നവംബർ 18- 45,240 രൂപ
നവംബർ 19- 45,240 രൂപ
നവംബർ 20- 45,200 രൂപ
നവംബർ 21 – 45,480 രൂപ
നവംബർ 22 – 45,480 രൂപ
നവംബർ 23 – 45,440 രൂപ
നവംബർ 24 – 45,440 രൂപ
നവംബർ 25- 45,680 രൂപ
നവംബർ 26 – 45,680 രൂപ
നവംബർ 27 – 45,880 രൂപ
നവംബർ 28- 45,880 രൂപ
നവംബർ 29- 46,480 രൂപ (നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ്)
*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.
സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയിലും വർധന രേഖപ്പെടുത്തിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 70 പൈസയാണ് കൂടിയത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 82.20 രൂപയാണ്.