Kerala

വീണ്ടും സ്വർണവില സർവ്വകാല റെക്കോർഡിൽ

Gold Rate Today

Gold Rate Today

Kerala Gold Price Today 

മാർച്ച് മാസത്തിൽ പൊള്ളുന്ന സ്വർണവില ഏപ്രിൽ മാസത്തിലും തുടരുകയാണ്. അതിന്റെ ഫലമായി ഇന്ന് ഏപ്രിൽ മൂന്നാം തീയതി ബുധനാഴ്ച സ്വർണവില കുത്തനെ ഉയർന്ന് പുതിയ റെക്കോർഡ് സ്ഥാപിച്ചു. അതേസമയം ഇന്നലെ രണ്ടാം തീയതി സ്വർണവിലയിൽ നേരിയ തോതിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നത്തെ വില ഉയർന്നതോടെ സ്വർണവില 51,000 പിന്നിട്ടു. ഇത് ഈ മാസം ആരംഭിച്ച് മൂന്ന് ദിവസങ്ങൾക്കുള്ളിൽ രേഖപ്പെടുത്തുന്ന രണ്ടാമത്തെ സർവ്വകാല റെക്കോർഡാണിത്.

മാർച്ച് 29-ാം തീയതിയാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടന്നത്. എന്നാൽ സ്വർണവില മുകളിലേക്ക് തന്നെ കുതിക്കുകയായിരുന്നു. ഇത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ മാത്രമല്ല, വ്യാപാരികളിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഇന്നത്തെ സ്വർണവില

ഇന്ന് ഏപ്രിൽ മൂന്നാം തീയതി ഒരു ഗ്രാം സ്വർണത്തിന് കൂടിയത് 75 രൂപയാണ്. ഒരു പവന് വർധിച്ചത് 600 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്ന വില 6,410 രൂപ. പവന്റെ (എട്ട് ഗ്രാം) വില 51,280 രൂപയാണ്.

ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തിട്ടുള്ള സ്വർണവില (പവൻ നിരക്കിൽ)

ഏപ്രിൽ 1 – 50,880 രൂപ (680 രൂപ കൂടി)

ഏപ്രിൽ 2 – 50,680 രൂപ (200 രൂപ കുറഞ്ഞു. ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)

ഏപ്രിൽ 3 – 51,280 രൂപ (600 രൂപ കൂടി, ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്. കൂടാതെ സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ് നിരക്ക്)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.

ഇന്നത്തെ വെള്ളി വില

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയും കൂടി. ഒരു ഗ്രാം വെള്ളിക്ക് രണ്ട് രൂപയാണ് വർധിച്ചത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 84 രൂപയാണ്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button