Malayalam News
Gold Price Hike: തിരുവനന്തപുരം: സംസ്ഥാനത്ത് കൂടിയ സ്വർണ്ണത്തിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 54,360 രൂപയിൽ തന്നെ തുടരുകയാണ്. 18 കാരറ്റിന്റെ സ്വർണത്തിന് ഗ്രാമിന് വില 5690 രൂപയാണ്. പശ്ചിമേഷ്യയിൽ യുദ്ധം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു സ്വർണ്ണത്തിന്റെ വില കഴിഞ്ഞ ദിവസം കൂടിയത്.
എന്നാൽ യുദ്ധഭീതി താൽക്കാലികമായി ഒഴിഞ്ഞിട്ടും സ്വർണ്ണത്തിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2387 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 83.53 ലുമാണ്. ഒരു പവൻ സ്വർണാഭരണം വാങ്ങിക്കണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപയാണ് നൽകേണ്ടത്.
ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തിട്ടുള്ള സ്വർണവില (പവൻ നിരക്കിൽ)
ഏപ്രിൽ 1 – 50,880 രൂപ (680 രൂപ കൂടി)
ഏപ്രിൽ 2 – 50,680 രൂപ (200 രൂപ കുറഞ്ഞു. ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)
ഏപ്രിൽ 3 – 51,280 രൂപ (600 രൂപ കൂടി)
ഏപ്രിൽ 4 – 51,680 രൂപ (400 രൂപ കൂടി)
ഏപ്രിൽ 5 – 51,320 രൂപ (320 രൂപ കുറഞ്ഞു.)
ഏപ്രിൽ 6 – 52,280 രൂപ (960 രൂപ കൂടി)
ഏപ്രിൽ 7 – 52,280 രൂപ (വിലയിൽ മാറ്റമില്ല)
ഏപ്രിൽ 8 – 52,520 രൂപ (240 രൂപ കൂടി)
ഏപ്രിൽ 9 – 52,600 രൂപ (80 രൂപ കൂടി)
ഏപ്രിൽ 10 – 52,880 രൂപ (280 രൂപ കൂടി)
ഏപ്രിൽ 11- 52,960 രൂപ
ഏപ്രിൽ 15- 53, 640 രൂപ
ഏപ്രിൽ 16- 54, 360 രൂപ