Qatar

മുഹമ്മദ് ഷാഫിക്ക് യാത്രയയപ്പ് നൽകി

Given farewell to Muhammad Shafi

ദോഹ: ഖത്തറിലെ പ്രവാസ ജീവിതത്തിന് ശേഷം സ്വദേശത്തേക്ക് മടങ്ങുന്ന ആലപ്പുഴ വടുതല സ്വദേശിയായ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി മൈദർ യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി എൻ. എ ക്ക് മൈദർ യൂണിറ്റ് യാത്രയയപ്പ് നൽകി. യൂണിറ്റ് പ്രസിഡന്റ് ഹൈദർ അലി പട്ടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അഫ്‌സൽ കെ.എം, അഷ്‌റഫ് എ.പി, ജഹ്ഫർ സി.എച്, ലത്തീഫ് സുലൈമാൻ, മൂസക്കുട്ടി ഒളകര, നാസർ മഠത്തിൽ, നൗഷാദ് എ, അബ്ദുൽ ജലീൽ എം.എം. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് ഷാഫി യാത്ര ചോദിച്ചു. യൂണിറ്റ് പ്രസിഡന്റ് ഹൈദർ അലി യൂണിറ്റിന്റെ ഉപഹാരം കൈമാറി.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button