ഐപിഎല്‍ മാച്ചുകള്‍ ലൈവ് ആയി കാണാൻ ജിയോയുടെ ക്രിക്കറ്റ് പ്ലാനുകള്‍
Gio's cricket plans can be used to watch IPL matches live
ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ നടക്കാനിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ലീഗിന്റെ ഔദ്യോഗിക സ്ട്രീമിങ് പാര്‍ട്‌നര്‍ ഹോട്ട്‌സ്റ്റാര്‍ ആണ്. അതായത് ഐപിഎല്‍ മാച്ചുകള്‍ ഹോട്ട്‌സ്റ്റാര്‍ വഴി ലൈവ് ആയി കാണാന്‍ സാധിക്കും. അതിന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കേണ്ടതുണ്ട്.
ഹോട്ട്‌സ്റ്റാറിന്റെ വാര്‍ഷിക പ്രീമിയം മെമ്പര്‍ ഷിപ്പ് ചാര്‍ജ് 1499 രൂപയാണ്. ഹോട്ട്സ്റ്റാറിന്റെ ഒരു വര്‍ഷത്തെ വിഐപി സബ്‌സ്‌ക്രിപ്ഷന് 399 രൂപയാണ് ചാര്‍ജ്.
എന്നാല്‍ റിലയന്‍സ് ജിയോയുടൈ ചില റീച്ചാര്‍ജ് പ്ലാനുകള്‍ക്കൊപ്പം ഹോട്ട്‌സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷനും ലഭ്യമാണ്.
ഈ വര്‍ഷത്തെ ഐപിഎലിനോട് അനുബന്ധിച്ച് പ്രത്യേക ക്രിക്കറ്റ് പ്ലാനുകള്‍ ജിയോ അവതരിപ്പിച്ചിട്ടുണ്ട്.
ഈ ക്രിക്കറ്റ് പ്ലാനുകള്‍ക്ക് കീഴില്‍ വരുന്ന 499 രൂപയുടെ പ്ലാനില്‍ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷന്‍, 1.5 പ്രതിദിന ഡാറ്റ എന്നിവ ക്രിക്കറ്റ് സീസണില്‍ ഉടനീളം (56 ദിവസം ) ആസ്വദിക്കാം.
777 രൂപയുടെ പ്ലാനില്‍ മൂന്ന് മാസത്തെ ഡിസ്‌നി പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍, 131 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള പ്രവേശനം എന്നിവ ലഭിക്കും. 84 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.
401 രൂപയുടെ പ്ലാനില്‍ ഒരു മാസത്തേക്ക് 90 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ്‌കോളും ലഭിക്കും. ഒപ്പം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷനും.
2599 രൂപയുടെ പ്ലാനില്‍ 740 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ഒരു വര്‍ഷത്തെ ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.