ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്; ഇന്ത്യ നിയന്ത്രണങ്ങൾ നീട്ടി
Genetically modified corona virus; India extends sanctions
ന്യൂഡൽഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിൻ്റെ സാന്നിധ്യം ബ്രിട്ടണിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക മാനദണ്ഡങ്ങൾ ജനുവരി 31വരെ നീട്ടി കേന്ദ്ര സർക്കാർ.
ഇന്ത്യയിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ഭീതിപ്പെടുത്തുന്ന സാഹചര്യം ബ്രിട്ടനിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ ജാഗ്രത പുലർത്തേണ്ടത് ആവശ്യമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കൊവിഡ്-19 മഹാമാരി പൂർണമായും ഒഴിഞ്ഞ് പോകുന്നതുവരെ നിരീക്ഷണവും മുൻകരുതലും ആവശ്യമാണ്. കണ്ടെയ്‌ൻമെൻ്റ് സോണുകളാക്കി പ്രദേശങ്ങളെ വേർതിരിക്കുന്നത് തുടരും. ഇവിടെ നിർദേശിച്ചിട്ടുള്ള നിയന്ത്രണങ്ങൾ തുടരുകയും നൽകിയ നിർദേശങ്ങൾ കർശനമായി പാലിക്കയും വേണമെന്ന് കേന്ദ്രം വ്യക്തമാക്കി.
കൊവിഡ് അനുസൃതമായ പെരുമാറ്റച്ചട്ടം പ്രോത്സാഹിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. അനുവദനീയമായ വിവിധ പ്രവർത്തനങ്ങളിൽ നിർദേശിച്ചിട്ടുള്ള എസ്ഒപികൾ കൃത്യമായി എല്ലാവരും പാലിക്കണമെന്നും കേന്ദ്രത്തിൻ്റെ നിർദേശത്തിലുണ്ട്. അതേസമയം, നിയന്ത്രണങ്ങൾ എത്ര ദിവസം കൂടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.