ദോഹ: ഖത്തറിലെ സാമൂഹ്യ രംഗത്ത് രണ്ട് പതിറ്റാണ്ട് കാലത്തെ സജീവ സാന്നിദ്ധ്യവും ഗൾഫ് കാലിക്കറ്റ് എയർ പാസ്സഞ്ചേഴ്സ് അസോസിയേഷൻ (ഗപാഖ് ) എക്സിക്യൂട്ടീവ് അംഗവുമായ സി.പി. ഷാനവാസിന് ഗപാഖ് യാത്രയയപ്പ് നൽകി. മുഹമ്മദ് ഈസയും, അബ്ദുൽ റഊഫ് കൊണ്ടോട്ടിയും ചേർന്ന് ഷാനവാസിന് സ്നേഹോപഹാരം നൽകി.
ചടങ്ങിൽ പ്രസിഡന്റ് കെ.കെ. ഉസ്മാൻ ആദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഫരീദ് തിക്കോടി, അർളയിൽ അഹമ്മദ് കുട്ടി, ഹബീബുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.