Qatar

“സൗഹാർദ്ദം സാമൂഹിക നന്മയ്ക്ക് ”; കെ പി എ ക്യു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

"Friendship for Social Good"; KPAQ organized a medical camp

ദോഹ: “സൗഹാർദ്ദം സാമൂഹിക നന്മയ്ക്ക് ” എന്ന ആശയം ഉയർത്തി പിടിച്ച് കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ (KPAQ ) നസീം അൽ റബീഹ് ഹെൽത്ത് കെയറിന്റെയും ഹമദ് മെഡിക്കൽ കോർപ്പറേഷന്റെയും സഹകരണത്തോടെ നസീം അൽ റബീഹ് അൽ വക്ര ബ്രാഞ്ചിൽ വെച്ച് ഡിസംബർ നാലിന് നടത്തിയ രക്തദാന ക്യാമ്പും മെഡിക്കൽ ക്യാമ്പും അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . കാലത്ത് എട്ടു മാണി മുതൽ ഉച്ചയ്ക്ക് രണ്ടു മാണി വരെ ആയിരുന്നു ക്യാമ്പ്.

ഈ കൊറോണ കാലത്ത് പല വിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ, ഇ എൻ ടി ,ഡെന്റൽ , പീഡിയാട്രിക്സ് , ഇന്റെർനൽ മെഡിസിൻ, ഐ സ്പെഷ്യലിസ്‌റ്റ് എന്നീ ഡോക്ടർമാരുടെ പരിശോധനയും. കോളസ്ട്രോൾ ടെസ്റ്റ് , ഷുഗർ ടെസ്റ്റ് , ഫ്ലൂ വാക്സിൻ എന്നിവയോടൊപ്പം സൗജന്യമായി മരുന്നും , ഡിസ്കൗണ്ട് ഹെൽത്ത് കാർഡും മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി പങ്കെടുത്തവർക്ക് നൽകുകയുണ്ടായി. രക്ത ദാനം മഹാ ദാനം എന്ന ആപ്‌ത വാക്യം അന്ന്വർത്ഥ മാക്കും വിധം ക്യാമ്പിൽ എഴുപത്തി അഞ്ചോളം പേർ രക്തദാനം ചെയ്യുകയുണ്ടായി.

പ്രസിഡന്റ് വാസു വാണിമേലിൻറെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഐ സി ബി എഫ് പ്രസിഡന്റ് പി. എൻ ബാബു രാജ് ക്യാമ്പ് ഉൽഘാടനം ചെയ്തു. മുഹമ്മദ് ആരിഫ് ( നസീം അൽ റബീഹ് ഹെൽത്ത് കെയർ ) സാമൂഹിക പ്രവർത്തകൻ ശ്രീ റൗഫ് കൊണ്ടോട്ടി എന്നിവർ ആശംസ പ്രസംഗം നടത്തി.

ചടങ്ങിൽ വെച്ച് ഡോക്ടർ റീനയ്ക് കെ പി എ ക്യു പ്രീമിയർ മെംർഷിപ്പ് വനിതാ വിങ്ങ് കൺവീനർ ഫെമി ഗഫൂറും, ഡോക്ടർ സോമസുന്ദരത്തിന് പ്രസിഡന്റ് വാസു വാണിമേലും കൈമാറി. രക്ത ദാനത്തിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ സർട്ടിഫിക്കറ്റ് ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഇൻചാർജ് ഡോക്ടർ മുഹമ്മദ് റസലിൽ നിന്നും കെ പി എ ക്യു മുൻ ഭാരവാരവാഹികളായ ഷമീർ.കെ.പി , രവിപുതുക്കുടി എന്നിവർ ചേർന്ന് ഏറ്റു വാങ്ങി .

നസീം ഹെൽത്ത് കെയറിൻറെ മൊമെന്റോ യഥാക്രമം കോർപറേഷൻ റിലേഷൻ മാനേജർ മുഹമ്മദ് ആരിഫ്, ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഇൻചാർജ് ഡോക്ടർ മുഹമ്മദ് റസലിനും, ഡോക്ടർ സോമസുന്ദരം, കെ പി എ ക്യു പ്രസിഡന്റ് വാസു വാണിമേലിനും, വക്ര ബ്രാഞ്ച് മാനേജർ റിയാസ് ഖാൻ, ഐ സി ബി എഫ് പ്രസിഡന്റ് പി എൻ ബാബു രാജിനും കൈ മാറി . ജനറൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റ് സ്വാഗതവും ട്രഷറർ അബ്ദുൽ റഹിം പി കെ നന്ദിയും പറഞ്ഞു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button