Kerala Rural

ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ കർമ്മപഥത്തിലേക്ക്

Friends of Bharathapuzha started their activity

ഭാരതപ്പുഴയും സമീപ പ്രദേശങ്ങളും മാലിന്യ മുക്തമാക്കുക എന്ന കർമ്മ പദ്ധതിയുടെ ഭാഗമായി ജൈവ പ്രക്രിയയിലൂടെ മനുഷ്യ മാലിന്യം സംസ്കരിക്കുന്ന ബയോഡൈജസ്റ്റർ ടോയ്ലറ്റ് പട്ടാമ്പി പടിഞ്ഞാറെ മഠം ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ സ്ഥാപിച്ചു. മെട്രോമാൻ E.ശ്രീധരൻ നേതൃത്വം നൽകുന്ന ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയാണ് ബയോ ടോയ്‌ലറ്റ് നൽകിയത്.

പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്ന ഡിഫൻസ് റിസർച്ച് & ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷൻ ( DRDO) വികസിപ്പിച്ചെടുത്ത എക്കോ ഫ്രണ്ട്ലി വേസ്റ്റ് മാനേജ്മെൻ്റ് ടെക്നിക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്. ആലപ്പുഴ സമുദ്ര ഷിപ്പ് യാർഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയ്ക്ക് വേണ്ടി ക്ഷേത്രത്തിൽ ബയോ ടോയ്ലറ്റ് നിർമ്മിക്കുന്നത്.

Friends of Bharathapuzha1

ബാക്ടീരിയകളെ ഉപയോഗിച്ച് അനറോബിക് ബയോ ഡൈജക്ഷൻ ടെക്നോളജിയിലൂടെ മാലിന്യത്തെ ഉപയോഗയോഗ്യമായ വെള്ളമായും വാതകമായും മാറ്റിയെടുക്കുന്നു . അതിനാൽ ഇത് തീർത്തും പ്രകൃതി സൗഹൃദമാണെന്നും മാലിന്യം ഒട്ടും തന്നെ പുറത്ത് വരില്ലെന്നും ടിങ്കിൾ ജോസ് (സമുദ്ര ഷിപ്പ് യാർഡ്) പറഞ്ഞു.

പുഴയോരത്തെ എല്ലാ സ്ഥാപനങ്ങളിലെയും ഇത്തരത്തിലുള്ള ബയോ ശൗചാലയങ്ങൾ നിർമ്മിക്കണമെന്നാണ് ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ ആവശ്യപ്പെടുന്നത്. മലിനീകരണ നയന്ത്രണ ബോർഡ് പഠനങ്ങളും , FoB നടത്തിയ പഠനങ്ങളും പട്ടാമ്പിയിലാണ് ഏറ്റവും കൂടുതൽ മാലിന്യം കാണപ്പെടുന്നത്. നിരവധി കുടിവെള്ള പദ്ധതികൾ ഉള്ള പട്ടാമ്പിയിൽ , ശാശ്വതമായ പരിഹാര മാർഗ്ഗങ്ങൾ നടപ്പിലാക്കുന്നതിനുള്ള പരിശ്രമത്തിലാണ് FoB.

ദേവസ്വം ഓഫീസർ നാരായണൻ നമ്പൂതിരി ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ ഭാരവാഹികളായ ഡോ.രാജൻ ചുങ്കത്ത്, അഡ്വ. രാജേഷ് വെങ്ങാലിൽ, രാജേഷ് കവളപ്പാറ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

തയ്യാറാക്കിയത് : ബാബു കാങ്കലാത്ത്

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button