Qatar

ജുമുഅ പ്രാര്‍ഥന: പള്ളികള്‍ തുറക്കുന്ന സമയത്തില്‍ ഇളവ് നല്‍കി ഖത്തര്‍

Friday Prayer: Qatar grants concessions on opening of mosques

 

​ജുമുഅ പ്രാര്‍ഥനയ്ക്ക് കൂടുതല്‍ സ്ഥലങ്ങള്‍

ജുമുഅ പ്രാര്‍ഥനയ്ക്ക് കൂടുതല്‍ പള്ളികള്‍ അനുവദിക്കാനും തീരുമാനമായി. പ്രത്യേകിച്ചും ആളുകള്‍ കൂടുതലുള്ള ഭാഗങ്ങളിലാണ് കൂടുതല്‍ പള്ളികള്‍ അനുവദിക്കുക. വിശ്വാസികള്‍ കൊവിഡ് മാനദണ്ഡങ്ങളും അധികൃതരുടെ നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു. നേരത്തേ, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ പള്ളികളില്‍ അഞ്ചു നേരത്തേ നമസ്‌കാരത്തിന് സമയക്രമം പ്രഖ്യാപിച്ചിരുന്നു. മസ്ജിദുകളില്‍ ബാങ്ക് വിളിച്ച് അഞ്ചു മിനിറ്റ് ആയാല്‍ നമസ്‌കാരം ആരംഭിക്കണം. നമസ്‌കാരം കഴിഞ്ഞ് അഞ്ചു മിനിറ്റ് കഴിഞ്ഞ ഉടനെ പള്ളികള്‍ അടക്കണമെന്നും ഇസ്ലാമിക കാര്യമന്ത്രാലയം അറിയിച്ചു.

​വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തണം

പ്രാര്‍ഥനയ്‌ക്കെത്തുന്നവര്‍ വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തുകയും നമസ്‌ക്കരിക്കുന്നതിനുള്ള മാറ്റ് സ്വന്തമായി കൊണ്ടുവരികയും വേണം. മാസ്‌ക്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും മാത്രമേ പ്രാര്‍ഥനയ്ക്കായി വരിനില്‍ക്കാവൂ. ഇഹ്തിറാസ് ആപ്പില്‍ കൊവിഡ് ബാധയില്ലെന്നും ക്വാറന്റൈനില്‍ അല്ലെന്നും വ്യക്തമാക്കുന്ന പച്ച സ്റ്റാറ്റസ് ഉള്ളവര്‍ക്കു മാത്രമേ പള്ളിയില്‍ പ്രവേശനം നല്‍കാവൂ. പള്ളിയില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഉള്‍ക്കൊള്ളാവുന്നത്ര ആളുകളുടെ എണ്ണം തികഞ്ഞാലും പ്രാര്‍ഥന ആരംഭിച്ചാലും വാതിലുകള്‍ അടക്കണം. അഞ്ച് നേരത്തെ നമസ്‌കാരവും വെള്ളിയാഴ്ചയുള്ള ജുമുഅ നമസ്‌ക്കാരവും മാത്രമേ പള്ളികളില്‍ വച്ച് നിര്‍വഹിക്കാന്‍ അനുമതിയുള്ളൂ. റമദാനിലെ രാത്രികാല പ്രാര്‍ഥനകളായ തറാവീഹും ഖിയാമുല്ലൈലും വീടുകളില്‍ വച്ച് തന്നെ നിര്‍വഹിക്കണം. പള്ളിയില്‍ ഭജനിമിരിക്കുന്നതിനും (ഇഅ്തികാഫ്) വിലക്കുണ്ട്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button