Kerala

‘നിരന്തരമായി ഫോണ്‍ കോളുകൾ, ഭീഷണി’; പറഞ്ഞത് മാറ്റിപ്പറയില്ലെന്ന് ഫാ. ജയിംസ് പനവേലിൽ

'Frequent phone calls, threats'; That said, it will not change Fr. James Panavell

കൊച്ചി: വർഗീയതയ്ക്കെതിരെ പ്രസംഗിച്ചതിന് ഭീഷണി നേരിടുകയാണെന്ന് ഫാദർ ജയിംസ് പനവേലിൽ. സമൂഹമാധ്യമങ്ങളിലൂടെയും ഫോൺ കോളുകളിലൂടെയുമാണ് ഭീഷണികൾ വരുന്നത്. വ്യക്തമായ ബോധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞത്. അതിനാൽ തന്നെ ഭയമില്ല. പറഞ്ഞ കാര്യങ്ങൾ മാറ്റി പറയാൻ തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യദിനത്തില്‍ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗമാണ് സെന്റ് ജോർജ് പുത്തൻപള്ളിയുടെ സഹ വികാരിയും എറണാകുളം അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ (ഇംഗ്ലീഷ്) അസോസിയേറ്റ് എഡിറ്ററുമായ ഫാ ജയിംസ് പനവേലിനെതിരെ സൈബർ ആക്രമണത്തിന് കാരണമായത്.

സമൂഹ മാധ്യമങ്ങളിലൂടെയുള്ള വർഗീയ പ്രചാരണങ്ങൾ ശക്തമാകാൻ തുടങ്ങിയിട്ട് കഴിഞ്ഞ കുറച്ച് കാലങ്ങളെ ആയിട്ടുള്ളൂ. ഈ സാഹചര്യം എല്ലാ മതങ്ങളിലും കടന്നുകയറിയിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ പ്രതികരിക്കുന്നത് നല്ലതാണെങ്കിലും അത് മാനവികവും ക്രിസ്തീയവുമാകണം. പല കമന്റുകളുടെയും സ്വഭാവത്തിലും ശൈലിയിലും ക്രിസ്തീയതയുടെയും മാനവികതയുടെയും യാതൊരംശവുമില്ല. അത്തരം കമൻ്റുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തനിക്ക് നേരെയുണ്ടാകുന്നത്. നിരന്തരമായി ഫോൺ കോളുകളും ഭീഷണികളും ലഭിക്കുന്നുണ്ടെന്നും ജയിംസ് പനവേലിൽ വ്യക്തമാക്കി.

അസഹിഷ്ണുത ശക്തമായ അവസ്ഥയിലാണിപ്പോൾ. ഒരു പേരിലോ പോസ്റ്റിലോ സിനിമയിലോ കൈവശം വരേണ്ടതാണോ വിശ്വാസമെന്നും വൈദികൻ ചോദിച്ചു. വിശ്വാസം എന്നാൽ അതൊരു വികാരമല്ലെന്ന നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നടനും സംവിധായകനുമായ നാദിർഷയുടെ ഇറങ്ങാനിരിക്കുന്ന സിനിമയ്ക്ക് ‘ഈശോ’ എന്ന പേരു നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെ തള്ളിപ്പറഞ്ഞതോടെയാണ് ഫാദർ ജയിംസ് പനവേലിനെതിരെ സൈബർ ആക്രമണം രൂക്ഷമായത്. “”രണ്ടാഴ്ച മുമ്പാണ് നാദിർഷയുടെ ഇറങ്ങാനിരിക്കുന്ന സിനിമയ്ക്ക് പേരു വീണത്, ഈശോ. ഈ പേര് വീണതും വാളും വടിയുമായി കത്തിക്കാൻ ഇറങ്ങിത്തിരിച്ച ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്. ഇതിനു മുമ്പും പല സിനിമകൾക്കും പേര് വീണിട്ടുണ്ട്”- എന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. വിവിധ വിഷയങ്ങളിൽ സംയമനം പാലിച്ച ക്രിസ്ത്യാനി വാളെടുത്തിറങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ ക്രിസംഘി എന്ന് നമുക്ക് പേര് വീണു. നമ്മുടെ സ്വഭാവംകൊണ്ട് നമുക്ക് കിട്ടിയ പേരാണ്. പണ്ടൊന്നും നമ്മൾ ഇങ്ങനെയായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button