’20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്‍റര്‍നെറ്റ്’; കെഎസ്‍ഇബി കെ-ഫോണ്‍ പദ്ധതി
Free high speed internet for 20 lakh households KSEB K FON
തിരുവനന്തപുരം: 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്‍റര്‍നെറ്റ്’ പദ്ധതി ഈ വർഷം ഡിസംബറിൽ തന്നെ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി 30,000 ത്തിൽ അധികം വരുന്ന സർക്കാർ സ്ഥാപനങ്ങളെ ഹൈസ്പീഡ് ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നതാണ് കെ ഫോൺ. എല്ലാ വീടുകളിലേയ്ക്കും ഒപ്റ്റിക്കൽ ഫൈബർ വഴി ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും കെഎസ്ഇബി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
30,000 സർക്കാർ സ്ഥാപനങ്ങൾ ഇന്റർനെറ്റിനുവേണ്ടി സ്വകാര്യ കമ്പനികൾക്ക് നൽകേണ്ടിവരുന്ന ചെലവ് മാത്രമേ കെ-ഫോണിന്റെ തുടർ ചെലവുകൾക്ക് വേണ്ടിവരൂ എന്നാണ് കണക്കാക്കുന്നത്.
കേരള സ്റ്റേറ്റ് ഐടി ഇന്ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയും കെഎസ്ഇബിയും യോജിച്ചാണ് കെ-ഫോണ്‍ നടപ്പാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്റർനെറ്റ് ശൃംഖലയായിരിക്കും കെ-ഫോണെന്നാണ് അവകാശപ്പെടുന്നത്. പദ്ധതിയ്ക്കായി കിഫ്ബിക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്ന് 1061 കോടിയുടെ വായ്പ ലഭിച്ചിട്ടുണ്ട്. 1516.76 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി വരുന്ന മൊത്തം ചെലവ്. ഇതിൽ 1061.73 കോടി രൂപ NIDA ലോണായി നബാർഡ് അംഗീകരിച്ചു. ഇതിന്റെ അനുമതി പത്രം കിഫ്ബിക്ക് കൈമാറി.
ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും കെഎസ്ഇബി അവകാശപ്പെടുന്നു. പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള രണ്ടു പ്രധാന കമ്പനികള്‍ ഉൾപ്പെടുന്ന കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ട്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎല്‍), റെയിൽ ടെല്‍ എന്നീ പൊതുമേഖലാ കമ്പനികളും എസ് ആർ ഐ ടി, എൽ എസ് കേബിൾസ് എന്നീ പ്രമുഖ സ്വകാര്യ കമ്പനികളും ചേർന്നതാണ് കൺസോർഷ്യം.