ഫാ. ജോസ് പുതൃക്കയിലിനെ വിട്ടയച്ചത് വിചാരണ കൂടാതെ; സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സിബിഐ
Fr. Jose Puthrikail released without trial; The CBI has said it will appeal to the Supreme Court
തിരുവനന്തപുരം: അഭയ വധക്കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടയച്ചതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ ഉടന്‍ നല്‍കുമെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ജീവനൊടുക്കിയ നാലാം പ്രതി കോട്ടയം വെസ്റ്റ് മുന്‍ എഎസ്‌ഐ വി വി അഗസ്റ്റിനെയും ഒഴിവാക്കി. തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്ന് എന്നായിരുന്നു അഗസ്റ്റിനെതിരായ ആരോപണം.
ക്രൈംബ്രാഞ്ച് മുന്‍ ഡിവൈഎസ്പി കെ സാമുവല്‍, മുന്‍ എസ് പി കെ ടി മൈക്കിള്‍ എന്നിവരെയും പ്രതി ചേര്‍ത്തിരുന്നു. തെളിവ് നശിപ്പിച്ചെന്ന കേസില്‍ നിന്ന് മൈക്കിളിനെയും മരണത്തെ തുടര്‍ന്ന് സാമുവലിനെയും ഒഴിവാക്കി. അഭയ കൊല്ലപ്പെട്ടതാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന മാതാപിതാക്കളെ കോട്ടയം അരീക്കര ഐക്കരക്കുന്നേല്‍ തോമസും ലീലാമ്മയും 2016 ല്‍ മരിച്ചു.
പൗരോഹിത്യ ശുശ്രൂഷകളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ച ഫാ. തോമസ് കോട്ടൂര്‍ തെള്ളകം ബിടിഎം ഹോമിലാണ് താമസം. സന്യസ്ത സമൂഹത്തില്‍ അംഗമായ സിസ്റ്റര്‍ സെഫി കൈപ്പുഴ സെന്റ് ജോസഫ്‌സ് മഠത്തിലാണ് താമസിക്കുന്നത്.
നൂറിലധികം സാക്ഷികള്‍ ഉണ്ടായിരുന്ന കേസില്‍ ഒന്നാം സാക്ഷി ഉള്‍പ്പെടെയുള്ള സാക്ഷികള്‍ മരിച്ചിരുന്നു. കേസില്‍ 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. എട്ട് പേര്‍ കൂറുമാറി. പ്രതിഭാഗത്ത് നിന്ന് ഒരു സാക്ഷിയെ പോലും വിസ്തരിച്ചില്ല. മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നല്‍കിയ ശേഷം പിന്മാറിയ പ്രോസിക്യൂഷന്‍ രണ്ടാം സാക്ഷി പി മാത്യുവിനെതിരെ സിബിഐ നിയമനടപടി ആരംഭിച്ചു.
കൊലപാതകം നടന്ന ദിവസം രാത്രി മോഷണത്തിനായി കോണ്‍വെന്റിലെത്തിയ അടയ്ക്കാ രാജു എന്ന കോട്ടയം സ്വദേശി രാജുവിന്റെ മൊഴി കേസില്‍ വഴിത്തിരിവായി. ലൈംഗികതയും കൊലപാതകവുമാണ് കേസിന്റെ ആകെത്തുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാര്‍ നായര്‍ കോടതിയില്‍ മൊഴി നല്‍കി.