എറണാകുളത്ത് കുരുന്നിനെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; വൈദികൻ അറസ്റ്റിൽ
FOUR YEARS OLD CHILD sexually assaulted in Ernakulam; Priest arrested
കൊച്ചി: ആലുവയിൽ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വൈദികൻ അറസ്റ്റിൽ. വരാപ്പുഴ തുണ്ടത്തുംകടവ് തൈപ്പറമ്പിൽ ഫാ സിബി വർഗീസ് (32) ആണ് അറസ്റ്റിലായത്. എറണാകുളം റൂറൽ ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മരട് സെന്റ് മേരീസ് മഗ്ദലിൻ പള്ളി അസി വികാരിയായിരുന്നു സിബി വർഗീസ്. പീഡന പരാതി രജിസ്റ്റർ ചെയ്തതിനു പിന്നാലെ മുങ്ങിയ പ്രതി വിവിധ സംസ്ഥാനങ്ങളിലായി ഒളിവിലായിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി രാജീവിന്റെ നേതൃത്വത്തിലാണ് വൈദികനെതിരെ അന്വേഷണം നടന്നത്.
നാലുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കുട്ടിയുടെ പിതാവാണ് വൈദികനെതിരെ പോലീസിൽ പരാതി നൽകിയത്. കുട്ടിയുമായി വൈദികൻ അടുപ്പം കാണിച്ചിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പീഡന ശ്രമം പുറത്തുവന്നതോടെ ബിഷപ്പ് ഹൗസിലെത്തി കുഞ്ഞിന്റെ മാതാപിതാക്കൾ പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധത്തിനു പിന്നാലെ ബിഷപ്പ് ഹൗസിലെ ജീവനക്കാരാണ് മാതാപിതാക്കളെ പോലീസ് സ്റ്റേഷനിലേക്ക് പറഞ്ഞയച്ചത്. കേസെടുത്തതിനു പിന്നാലെയാണ് സിബി ഒളിവിൽ പോയത്.