India

മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

Former Indian President Pranab Mukherjee passes away

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖവുമായ പ്രണബ് മുഖര്‍ജി ഇനി ദീപ്തമായ ഓര്‍മ്മ. അഞ്ച് പതിറ്റാണ്ടിലധികം രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുകയും ഇന്ത്യയുടെ ഏറ്റവും മഹോന്നത പദവിയില്‍ എത്തുകയും ചെയ്ത പ്രണബ് മുഖര്‍ജി(85)യുടെ അന്ത്യം ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു. മകന്‍ അഭിജിത് മുഖര്‍ജിയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

With a Heavy Heart , this is to inform you that my father Shri #PranabMukherjee has just passed away inspite of the best efforts of Doctors of RR Hospital & prayers ,duas & prarthanas from people throughout India !
I thank all of You ?

— Abhijit Mukherjee (@ABHIJIT_LS) August 31, 2020

Pranab-Mukherjee 24 malayalam News

തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനാല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ നടന്ന പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

2019-ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി പ്രണബ് മുഖര്‍ജിയെ രാജ്യം ആദരിച്ചിരുന്നു.രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ചായിരുന്നു ബഹുമതി നല്‍കിയത്. പതിമ്മൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് 2012 മുതല്‍ ’17 വരെയാണ് പദവി വഹിച്ചത്. നേരത്തേ, വിവിധ കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു.

സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന കമഡ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മിയുടെയും മകനായി 1935 ഡിസംബര്‍ 11-ന് പശ്ചിമബംഗാളിലെ ബീര്‍ഭും ജില്ലയിലാണ്
പ്രണബ് മുഖര്‍ജിയുടെ ജനനം.സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനാല്‍ ബ്രിട്ടീഷുകാര്‍ തടവിലാക്കിയ വ്യക്തിയാണ് കിങ്കര്‍ മുഖര്‍ജി.

സുരി വിദ്യാസാഗര്‍ കോളേജില്‍നിന്ന് ചരിത്രത്തിലും രാഷ്ട്രമീമാംസയിലും എം.എ. ബിരുദം നേടിയ പ്രണബ് കല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന്എല്‍.എല്‍.ബി.യും കരസ്ഥമാക്കി. കൊല്‍ക്കത്തയിലെ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ (പോസ്റ്റ് ആന്‍ഡ് ടെലിഗ്രാം) ക്ലര്‍ക്കായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. ബംഗാളി പ്രസിദ്ധീകരണമായ ‘ദേശേര്‍ ഡാക്’ ല്‍ പത്രപ്രവര്‍ത്തകനായും പിന്നീട് അഭി
ഭാഷകനായും തൊഴില്‍ ചെയ്ത ശേഷമാണ് രാഷ്ട്രീയത്തിലെത്തുന്നത്.

1969-ലെ തിരഞ്ഞെടുപ്പില്‍ വി.കെ.കൃഷ്ണമേനോന്റെ ഇലക്ഷന്‍ ഏജന്റായി പ്രണബ് പ്രവര്‍ത്തിച്ചിരുന്നു. പ്രണവിന്റെ പ്രവര്‍ത്തന മികവ് ശ്രദ്ധയില്‍ പെട്ട ഇന്ദിരാഗാന്ധിയാണ് അദ്ദേഹത്തെ ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നത്. വളരെ വേഗത്തില്‍ തന്നെ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി പ്രണബ്.

1969-ല്‍ രാജ്യസഭാംഗമായ പ്രണബ് 73-ല്‍ ഇന്ദിരാസര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വ്യവസായസഹമന്ത്രിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുടെ വിശ്വസ്തനായതിനാല്‍ ആരോപണങ്ങള്‍ നേരിടേണ്ടി വന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു പ്രണബും. ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തിലേറിയപ്പോള്‍ 82 മുതല്‍ 84 വരെ ധനകാര്യമന്ത്രിയായിരുന്നു പ്രണബ്. എന്നാല്‍ ഇന്ദിരയുടെ മരണശേഷം രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പുതിയപോരാട്ടത്തിനിറങ്ങിയപ്പോള്‍ പ്രണബ് മുഖര്‍ജിയെ കോണ്‍ഗ്രസ് തഴയുകയാണ് ഉണ്ടായത്. ഇന്ദിരയുടെ പിന്‍ഗാമിയെന്ന് സ്വയം കരുതിയിരുന്നു മുഖര്‍ജി. അതുതന്നെയായിരുന്നു തഴയാനുണ്ടായ കാരണവും. പിന്നീട് 1995-ല്‍ നരസിംഹറാവു മന്ത്രിസഭയിലാണ് വിദേശകാര്യമന്ത്രിയായി പ്രണബ് എത്തുന്നത്.

കോണ്‍ഗ്രസ് നേതൃത്വം വീണ്ടും ഗാന്ധികുടുംബത്തിന്റെ കൈകളില്‍ സുരക്ഷിതമാക്കി, പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് 1998-ല്‍ സോണിയയെ ഉയര്‍ത്തിയതിന് പിറകില്‍ ചരടുവലിച്ചത് പ്രണബ് മുഖര്‍ജിയായിരുന്നു.
2004-ല്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭയിലെ രണ്ടാമനായിരുന്ന പ്രണബ് രാഷ്ട്രപതിയാകുന്നതിന് വേണ്ടിയാണ് മന്ത്രിപദം രാജിവെച്ചത്. 1997-ല്‍ മികച്ച പാര്‍ലമെന്റേറിയന്‍ പുരസ്‌കാരം നേടി. പദ്മവിഭൂഷണും കരസ്ഥമാക്കിയുണ്ട്. രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും കൈകാര്യം ചെയ്യുന്ന അഞ്ച് പുസ്തകങ്ങള്‍ പ്രണബ് മുഖര്‍ജി രചിച്ചിട്ടുണ്ട്.

പരേതയായ സുവ്‌രയയാണ് ഭാര്യ. അഭിജിത്, ഇന്ദ്രജിത്,ശര്‍മിഷ്ഠ എന്നിവര്‍ മക്കളാണ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button