Health

വെറും വയറ്റിൽ കഴിക്കാൻ പാടുള്ളതും പാടില്ലാത്തതുമായ ഭക്ഷണങ്ങൾ.

Foods that should and should not be eaten on an empty stomach.

വെറും വയറ്റിൽ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലർക്കും പല തരം അഭിപ്രായങ്ങൾ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക എന്നതും. നല്ല ആരോഗ്യത്തിനായി രാവിലെ വെറും വയറ്റിൽ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങൾ ഉണ്ട്. വയറ്റിലെ പല പ്രശ്നങ്ങളും തടയാൻ ബഹക്ഷണ ക്രമത്തിൽ ഒരല്പം ശ്രദ്ധ നൽകേണ്ടതുണ്ട്. വെറും വയറ്റിൽ കഴിക്കേണ്ടതും അതെ സമയം കഴിക്കാൻ പാടില്ലാത്തതുമായ ചില ഭക്ഷണങ്ങൾ ഉണ്ട്.

എന്തൊക്കെയാണ് വെറും വയറ്റിൽ കഴിക്കാവുന്നത് എന്ന് ആദ്യം നോക്കാം.

ധാതുക്കൾ, വിറ്റാമിനുകൾ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമായ ബദാം, കശുവണ്ടി പോലെയുള്ള നട്സുകൾ വെറും വയറ്റിൽ കഴിക്കുന്നത് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. ഇത് ദിവസം മുഴുവൻ നിങ്ങളെ ഉന്മേഷവാന്മാരാക്കാൻ മാത്രമല്ല ആമാശയത്തിലെ പിഎച്ച് നില നിലനിർത്താനും സഹായിക്കും.

ആരോഗ്യത്തിൽ ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്യാതെ തന്നെ ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനുള്ള ഒരു ഉത്തമ മാർഗ്ഗമാണ് രാവിലെ കോഴിമുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയെന്നത്. ഊർജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കുവാൻ സഹായിക്കുന്ന വിധത്തിൽ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുവാൻ കോഴിമുട്ട സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരത്തിനാവശ്യമായ പ്രോട്ടീനുകൾ ലഭിക്കുന്നതിനും കോഴിമുട്ട ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുകൊണ്ട് സാധിക്കും.

ആട്ടിൻ പാലിൽ നിന്ന് തയ്യാറാക്കുന്ന ചീസ്, കോട്ടേജ് ചീസ്, ഫെറ്റ ചീസ് എന്നിവയാണ് രാവിലെ കഴിക്കാൻ പറ്റിയ ചീസുകൾ. ദഹനവ്യവസ്ഥ നല്ല നിലയിൽ നിയന്ത്രിക്കുവാൻ ലഘുവായിട്ടുള്ള ഈ ഭക്ഷണം സഹായിക്കുന്നു.

ദിവസേന ദഹനക്കേട് അനുഭവിക്കുന്നവർക്ക് ഓട്ട്സ് നല്ലൊരു ഭക്ഷണമാണ്. അതിരാവിലെ ഓട്ട്സ് കഴിക്കുമ്പോൾ, ഇത് ആമാശയത്തിൽ ഒരു പാളി സൃഷ്ടിക്കുന്നു. ഇത് ശരീരം സ്വാഭാവികമായി ഉൽ‌പാദിപ്പിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മൂലമുണ്ടാകുന്ന വയറിന്റെ അസ്വസ്ഥത തടയുന്നതിന് സഹായിക്കുന്നു. മാത്രമല്ല കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഓട്സിന് കഴിവുണ്ട്.

വെറും വയറ്റിൽ തേൻ കഴിക്കുമ്പോൾ, സെറോടോണിൻ എന്നറിയപ്പെടുന്ന ‘നല്ല ഹോർമോണുകൾ’ ഉത്തേജിപ്പിക്കുന്നതിലൂടെ ദിവസം മുഴുവൻ ഊർജ്ജസ്വലത നിലനിർത്താൻ സാധിക്കും. മലബന്ധ പ്രശ്നങ്ങൾ പരിഹരിക്കാനും തേനിനുള്ള കഴിവ് വളരെ വലുതാണ്.

രാവിലെ വെറും രണ്ട് ടേബിൾസ്പൂൺ ഗോതമ്പ് തവിട് കഴിക്കുന്നത് ദൈനംദിന ജീവിതത്തിൽ ആവശ്യമായ 15% വിറ്റാമിൻ ഇ-യും 10% ഫോളിക് ആസിഡും നൽകുന്നു. ഇത് രാവിലെ നിങ്ങളുടെ ദഹനവ്യവസ്ഥ സുഗമമാക്കനും സഹായിക്കുന്നു.

തണ്ണിമത്തൻ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് കണ്ണിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള ഉയർന്ന അളവിലുള്ള ലൈകോപീൻ ശരീരത്തിന്റെ ഉണർവിന്റെ സഹായിക്കുന്നു.

കാർബോഹൈഡ്രേറ്റ് ശരീരത്തിന് വളരെ പ്രധാനമാണ്. ഇത് ലഭിക്കുന്നതിന് ഹോൾ ഗ്രെയ്ൻ (മുഴുധാന്യങ്ങൾ) ബ്രെഡ് സഹായിക്കുന്നു. യീസ്റ്റ് ചേർക്കാതെ ഗോതമ്പ് ധാന്യം കൊണ്ടുണ്ടാക്കിയ ബ്രെഡ് രാവിലെ വെറും വയറ്റിൽ കഴിക്കാവുന്ന ഏറ്റവും നല്ല ആഹാരമാണ്.

വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇനിപറയുന്നവയാണ്.

ദിവസം മുഴുവൻ ദഹനക്കേടിന്റെ പ്രശ്നം ഉണ്ടാവാൻ താല്പര്യമില്ലെങ്കിൽ രാവിലെ വെറും വയറ്റിൽ എരിവ് കലർന്ന ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. വെറും വയറ്റിൽ എരിവുള്ള ഭക്ഷണം കഴിക്കുന്നത് വയറിന്റെ പാളിയിൽ അസ്വസ്ഥത സൃഷ്ടിക്കുന്നു. വയറിന് അസ്വസ്ഥ വരുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ എന്തൊക്കെയെന്നതിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കരുതെങ്കിലും, ഫ്രൂട്ട് ജ്യൂസുകളും സ്മൂത്തുകളും ഒരിക്കലും അതിന് പകരമായി രാവിലെ വെറും വയറ്റിൽ കഴിക്കരുത്. അവയിൽ അടങ്ങിയിട്ടുള്ള ഫ്രക്ടോസ് രാത്രി മുഴുവനും നീണ്ട വിശ്രമത്തിന് ശേഷം പ്രവർത്തന പുനരാരംഭിക്കുന്ന നിങ്ങളുടെ കരളിന്റെയും പാൻക്രിയാസിന്റെയും ജോലി ഇരട്ടിയാക്കുന്നു.

സിട്രസ് അടങ്ങിയ ഭക്ഷണം ദിവസത്തിലെ ഏത് നേരവും പഴങ്ങൾ കഴിക്കുന്നത് നല്ലതാണെങ്കിലും രാവിലെ വെറും വയറ്റിൽ സിട്രസ്, ഉയർന്ന ഫൈബർ എന്നിവ അടങ്ങിയ പഴങ്ങളായ പേരയ്ക്ക, ഓറഞ്ച് എന്നിവ കഴിക്കുന്നത് ഒഴിവാക്കണം. അവയിൽ ഫ്രക്ടോസ്, ഫൈബർ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാൽ നിങ്ങളുടെ മെറ്റബോളിസത്തെ അത് രാവിലെ തുടക്കത്തിൽ തന്നെ മന്ദഗതിയിലാക്കുന്നു.

തണുത്ത പാനീയങ്ങൾ ഒരു ഗ്ലാസ് ഐസ്ഡ് ടീ കുടിക്കുന്നതിന് പകരം ഇളം ചൂടുള്ള വെള്ളം കുടിച്ചുകൊണ്ട് നിങ്ങളുടെ പ്രഭാതം ആരംഭിക്കാൻ നിർദ്ദേശിക്കുന്നതിന് ഒരു കാരണമുണ്ട്. വെറും വയറ്റിൽ തണുത്ത പാനീയങ്ങൾ കുടിച്ചാൽ അത് നമ്മുടെ ശ്ലേഷ്മ പാളിയെ നശിപ്പിക്കും. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ മന്ദഗതിയിലാക്കുകയും ദിവസം മുഴുവൻ നിങ്ങൾ ദഹനക്കേട് അനുഭവിക്കേണ്ടതായും വരുന്നതാണ്.

വേവിക്കാത്ത പച്ചക്കറികൾ ഡയറ്റ് ചെയ്യുന്ന എല്ലാവർക്കുമുള്ള ഉപദേശമാണിത്. രാവിലെ വെറും വയറ്റിൽ വേവിക്കാത്ത പച്ചക്കറികൾ കഴിക്കുന്നത് വയറിന് ദോഷം ചെയ്യുന്നതാണ്. ഉറക്ക സമയം മുഴുവൻ ഒന്നും കഴിക്കാത്ത അവസ്ഥയിൽ, രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ ആദ്യം തന്നെ പച്ചക്കറികൾ വേവിക്കാത്ത കഴിക്കുമ്പോൾ, അതിലെ നാരുകളെ ദഹിപ്പിക്കുവാൻ വയറിന് ബുദ്ധിമുട്ടാകും. ഇത് മൂലം വായുകോപം, വയറുവേദന എന്നിവ അനുഭവപ്പെടാം. അതിനാൽ, സാലഡുകളും മറ്റും കഴിക്കുന്നത് പിന്നീടുള്ള സമയത്തേക്ക് മാറ്റി വയ്ക്കുക.

കാപ്പി രാവിലെ എഴുന്നേറ്റാൽ ഉടൻ ആദ്യം തന്നെ ഒരു കപ്പ് കാപ്പി കുടിക്കണം എന്ന് നിർബന്ധമുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ, നിങ്ങൾക്ക് ആരോഗ്യത്തോടെ തുടരണമെന്നുണ്ടെങ്കിൽ രാവിലെ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ഒഴിവാക്കണം. കാപ്പി കുടിക്കുന്നത് നിങ്ങളുടെ ഉറക്കപ്പിച്ച് അകറ്റി ഉന്മേഷമേകുവാൻ സഹായിക്കുമെങ്കിലും, വെറും വയറ്റിൽ കുടിക്കുമ്പോൾ വയറിൽ ഹൈഡ്രോക്ളോറിക് ആസിഡ് രൂപപ്പെടുകയും, അത് പിന്നീടുള്ള നിങ്ങളുടെ ദഹനത്തെ ബാധിക്കുകയും ചെയ്യുന്നു. അതിനാൽ വെറും വയറ്റിൽ കാപ്പി കുടിക്കരുത്.

വാഴപ്പഴം വാഴപ്പഴം, പ്രത്യേകിച്ച് ഏത്തപ്പഴം പുഴുങ്ങിയോ, അല്ലെങ്കിൽ നെയ്യിൽ വാട്ടിയോ ഒക്കെ രാവിലെ വെറും വയറ്റിൽ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. ഇത് ആരോഗ്യപ്രദമായ കാര്യമാണെന്നും നമ്മൾ വിശ്വസിക്കുന്നു. എന്നാൽ ഏത്തപ്പഴം വെറും വയറ്റിൽ കഴിക്കുന്നത്, ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തസമ്മർദ്ദ നിലയെ ഉയർത്തുവാനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുവാനും കാരണമായേക്കാം.

പാല് പുളിപ്പിച്ച് തയ്യാറാക്കുന്ന ഉൽപ്പന്നങ്ങൾ പുളിപ്പിച്ച പാലിൽ നിന്ന് തയ്യാറാക്കുന്ന തൈര്, യോഗർട്ട് പോലെയുള്ള വിഭവങ്ങൾ പ്രഭാതഭക്ഷണത്തിൽ ചേർക്കുന്നത് നല്ലതാണെങ്കിലും, ഇത് രാവിലെ കഴിക്കുന്നതിന് ഒരു മണിക്കൂർ മുൻപായി വെറും വയറ്റിൽ മറ്റേന്തെങ്കിലും കഴിച്ചിരിക്കണം എന്നത് ഉറപ്പാക്കുക. വെറും വയറ്റിൽ പുളിപ്പിച്ച പാലിൽ നിന്ന് തയ്യാറാക്കുന്ന വിഭവങ്ങൾ കഴിക്കുന്നത് നിങ്ങളുടെ വയറിലെ നല്ല ബാക്റ്റീരിയകളെ നശിപ്പിക്കും എന്നതിനാലാണ് ഇത് ഒഴിവാക്കണം എന്ന് പറയുന്നത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button